CinemaGeneralNEWS

മോഹന്‍ലാലിന്റെ മാല ലേലത്തിന്‌

സിനിമയില്‍ താരങ്ങള്‍ ഉപയോഗിച്ച വസ്തുക്കള്‍ പല പ്രാവശ്യവും ലേലത്തില്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാല്‍ പുലിമുരുകനില്‍ ഉപയോഗിച്ച മാല സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് സുവര്‍ണ്ണവസരം.

മോഹന്‍ലാല്‍ പുലിമുരുകനില്‍ അണിഞ്ഞ ‘പുലിപ്പല്ല്’ മാല സ്വന്തമാക്കാനുള്ള ഓണ്‍ലൈന്‍ ലേലം മുറുകുന്നു. മോഹന്‍ലാലിന്റെ സിനിമകളും ജീവിതവും ഉള്‍പ്പെടെ പ്രതിപാദിക്കുന്ന ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന വെബ്‌സൈറ്റിലാണ് പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാലയുടെ ലേലം പുരോഗമിക്കുന്നത്. ബുധനാഴ്ച 35,000 രൂപയിലേയ്ക്കാണ് ലേലം എത്തി നില്‍ക്കുന്നത്.

മാല സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇമെയില്‍ അഡ്രസ്സിലേക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത കോപ്പി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദ കംപ്ലീറ്റ് ആക്ടര്‍ഡോട്ട് കോം സന്ദര്‍ശിക്കുക.

‘ദ കംപ്ലീറ്റ് ആക്ടര്‍’ ടീം മോഹന്‍ലാലിന്റെ പേരില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്ക്കുള്ള സാമ്പത്തിക സമാഹരണമാണ് ലാല്‍ സ്‌റ്റോറിലൂടെ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button