GeneralNEWS

കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ശില്പ സമര്‍പ്പണം

കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ശില്‍പം നിര്‍മിച്ച മണിയുടെ സുഹൃത്ത് ഡാവിഞ്ചി സുരേഷ് ചാലക്കുടിക്കാരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. എട്ടടി ഉയരമുള്ള പ്രതിമ ഫൈബറിലാണ് സുരേഷ് നിര്‍മ്മിച്ചിരിക്കുന്നത്. മണിയുമായുള്ള സൗഹൃദത്തിന്‍റെ സ്നേഹ സമര്‍പ്പണമാണ്‌ പ്രതിമ നിര്‍മ്മാണമെന്ന് സുരേഷ് പറയുന്നു. മണിയുടെ വീടിനടുത്തുള്ള വായനശാലയ്ക്ക് മുമ്പിലാണ് ഇത് സ്ഥാപിക്കുക. പ്രതിമയുടെ നിര്‍മ്മാണ ചെലവും സുരേഷ് തന്നെയാണ് നിര്‍വഹിക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് സിനിമാതാരം മണികണ്ഠന്‍ പ്രതിമ അനാശ്ചാദനംചെയ്യും.

shortlink

Related Articles

Post Your Comments


Back to top button