CinemaGeneralNEWS

ധനുഷിന്റെ മാതാപിതാക്കള്‍ ആര്? കേസ് സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്കോ?

തമിഴ് സൂപ്പര്‍ താരം ധനുഷ് തമിഴര്‍ക്കു മാത്രമല്ല മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ്. വാര്‍ത്തകളില്‍, വിവാദങ്ങളില്‍ നിറയുകയാണ് ധനുഷിന്‍റെ ജീവിതം.

തമിഴകം ഉറ്റു നോക്കുന്ന ഒരു ചോദ്യമാണ് ധനുഷിന്‍റെ മാതാപിതാക്കള്‍ ആര് ? ഇതുവരെ സംവിധായകന്‍ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനായി അറിയപ്പെട്ടിരുന്ന, മികച്ച അഭിനേതാവായി പേരെടുത്ത ധനുഷ് ഐശ്വര്യ രജനി കാന്തിനെ വിവാഹം ചെയ്തപ്പോള്‍ രജനിയുടെ മരുമകന്‍ എന്ന ലേബലിലും അറിയപ്പെട്ടു. എന്നാല്‍ തമിഴകം ഉറ്റുനോക്കുന്ന ഒരു ചോദ്യമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍.

ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി ശിവഗംഗയിലെ വൃദ്ധദമ്പതികള്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. ആദ്യകാലങ്ങളില്‍ മാധ്യമങ്ങള്‍ പോലും ഈ വിഷയത്തിന് പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ അവകാശവാദവുമായെത്തിയവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച കോടതി വിഷയം ഗൗരവമായെടുത്തതോടെ ഒറ്റക്കോളം വാര്‍ത്തയായി ഒതുങ്ങിനിന്നിരുന്ന സംഭവം തലക്കെട്ടുകളിലേക്ക് മാറി.

കതിരേശനും മീനാക്ഷിയും പരാതിക്കൊപ്പം ചേര്‍ത്തുവെച്ച ധനുഷിന്റെ കുട്ടിക്കാലത്തെ ഫോട്ടോകളും ശരീരത്തിലെ അടയാളങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള സ്‌കൂള്‍ ടി.സി.യും അവരുടെ വാദത്തിന് ആക്കംകൂട്ടുന്നു. കോടതിയില്‍ നേരിട്ടു ഹാജരായ ധനുഷ് സമര്‍പ്പിച്ച രേഖകള്‍ക്ക് വ്യക്തതപോരെന്ന കോടതി നിരീക്ഷണം കേസിനെ കൂടുതല്‍ മുറുക്കുന്നു.

കേസ് തള്ളണമെന്നും ദമ്പതികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ധനുഷ് കോടതിയെ ബോധിപ്പിച്ചിരുന്നു. അതിനായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ജനനസര്‍ട്ടിഫിക്കറ്റും ധനുഷ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി വേണ്ടെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ സമര്‍പ്പിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടു.

സിനിമാകമ്പം മൂത്ത് ചെറുപ്പത്തില്‍ നാടുവിട്ടോടിപ്പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നു തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധനയ്ക്കുവരെ തയ്യാറാണെന്ന് വൃദ്ധദമ്പതികള്‍ പ്രഖ്യാപിച്ചതോടെ വിഷയം മറ്റൊരു തലത്തിലായി. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു ഇവര്‍ കോടതിയെ സമീപിച്ചത്.

ധനുഷിന്റെ സിനിമാ ജീവിതം

തമിഴ് സിനിമാകഥയെ വെല്ലുന്നതായിരുന്നു ധനുഷിന്റെ ജീവിതം. പരമ്പരാഗത നായകസങ്കല്പത്തിന്റെ അളവുകോലുകളൊന്നും ചേരാതിരുന്ന ഒരു നാടന്‍ പയ്യന്റെ കറുത്ത, മീശയില്ലാത്ത രൂപം പലരുടെയും നെറ്റി ചുളിപ്പിച്ചു. എന്നാല്‍

പതിനഞ്ചുവര്‍ഷത്തോളം സഹസംവിധായകനായി പ്രവര്‍ത്തിച്ച ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘തുള്ളുവതോ ഇളമൈ’യില്‍ പതിനാറാമത്തെ വയസ്സില്‍ ധാനുഷ് നായകനായി സിനിമാ ജീവിതം ആരംഭിച്ചു. എന്നാല്‍ ആദ്യചിത്രം വന്‍ വിജയമായിരുന്നെങ്കിലും പിന്നീട് ധനുഷിനെ തേടി ആരുമെത്തിയില്ല.

കസ്തൂരിരാജയുടെ മൂത്തമകനും സഹോദരനുമായ ശെല്‍വരാഘവന്റെ ചിത്രത്തിലാണ് ധനുഷ് പിന്നീട് അഭിനയിച്ചത്. ‘കാതല്‍ കൊണ്ടേന്‍’ എന്നാ ആചിത്രം വന്‍ വിജയമായി തീര്‍ന്നപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടാനും താരത്തിനു കഴിഞ്ഞു. അതിനു ശേഷം എത്തിയ തമിഴ് മസാലച്ചിത്രം ‘തിരുടാ തിരുടി’യും വലിയ സാമ്പത്തികനേട്ടം കൈവരിച്ചതോടെ ഹാട്രിക്ക് വിജയങ്ങളുമായി ധനുഷ് എന്ന താരം പിറവികൊണ്ടു. വിജയും അജിത്തും മെല്ലാം താരമായി തുടങ്ങുന്ന ആ കാലത്ത് ധനുഷ് തന്റെ താര പദവിക്ക് ചെരാത്താ ശരീര രൂപം കൊണ്ട് പോലും താരമായി വളര്‍ന്നു

തമിഴ് മാത്രമായി ചുരുങ്ങാതെ ‘രാഞ്ചന’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ധനുഷ് ചേക്കേറി. ബിഗ് ബിക്കൊപ്പം അഭിനയിച്ച ഷമിതാഭ് എന്നാ ചിത്രത്തിലും ശ്രദ്ധേയമായ വേഷം ധനുഷ് ചെയ്തു.

വെട്രിമാരന്റെ ആടുകളത്തിലൂടെ ധനുഷ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ധനുഷ് പഠിക്കാത്തവന്‍, കുട്ടി, യാരടി നീ മോഹിനി, മരിയാന്‍, വേലയില്ലാ പട്ടധാരി, അനേകന്‍, മാരി തുടങ്ങിയ ചിത്രങ്ങളിലൂടെ ധനുഷ് എന്ന നടന്റെ താരമൂല്യം വളര്‍ത്തി.

നടന്‍ രെന്ന തലത്തില്‍ നിന്നും ഒരു ഗായകന്‍ എന്ന മേഖലയിലേക്കും ധനുഷ് മാറി. ഭാര്യ ഐശ്വര്യയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ത്രീ എന്ന ചിത്രത്തിനായി ധനുഷ് എഴുതിപ്പാടിയ ‘വൈ ദിസ് കൊലവറി…’ എന്ന ഗാനം വലിയ ചര്‍ച്ചയായി.

shortlink

Related Articles

Post Your Comments


Back to top button