CinemaGeneralIndian CinemaNEWS

ലോഗനും സിഐഎയും തമ്മിലുള്ള ബന്ധം വ്യക്തമാക്കി അമല്‍ നീരദ്

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകന്‍ അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘കോമ്രേഡ് ഇന്‍ അമേരിക്ക’. 2017ല്‍ ദുല്ഖര്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഹ്യൂജ് ജാക്ക്മാന്റെ ലോഗന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആകഷന്‍ കോറിയോഗ്രാഫര്‍ മാര്‍ക്ക് ഷാവറിയ സിഐഎ യുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നുവെന്നാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വാര്‍ത്ത. സംവിധായകന്‍ അമല്‍ നീരദ് തന്നെ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്.

മാര്‍ക്ക് ഷാവറിയ സംഘടനരംഗങ്ങള്‍ ഒരുക്കിയ ലോഗന്‍ എന്ന ചിത്രത്തിന് എല്ലാ ആശംസകളും നല്‍കികൊണ്ട് അമല്‍ നീരദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ വിവരം ആരാധകര്‍ അറിയുന്നത്.

കേരളത്തിന് പുറമെ മെക്‌സിക്കോയിലുമായാണ് ചിത്രത്തിന്‍റെ ചിത്രീകരണം. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ സൗബിന്‍ ഷാഹിര്‍, ജിനു ജോസഫ്, ജോണ്‍ വിജയ്, കാര്‍ത്തിക മുരളീധരന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. അമല്‍ നീരദും, അന്‍വര്‍ റഷീദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രലില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button