CinemaGeneralIndian CinemaMollywoodNEWS

വിദ്യ നല്‍കിയ അനുഭവം മഞ്ജുവിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവില്ല- കമല്‍

 

സംവിധായകന്‍ കമലിന്റെ സ്വപ്ന ചിത്രം ആമി നീര്‍മാതളത്തിന്റെ ചുവട്ടില്‍നിന്നും 24 ന് തുടക്കം കുറിക്കും. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്. വിവാദങ്ങള്‍ക്ക് വിരാമമിട്ട് പുന്നയൂര്‍ക്കുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് സംവിധായകന്‍ കമല്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

രണ്ടു മാസത്തെ ഇടവേളക്കു ശേഷം ആയിരിക്കും ചിത്രീകരണത്തിന്റെ അടുത്തഭാഗം. മാധവിക്കുട്ടിയാകുന്നതിന് ആവശ്യമായ മേക്ക് ഓവറുകള്‍ക്കായി മഞ്ജുവാര്യര്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് ചിത്രീകരണത്തിന് ഇടവേള നല്‍കുന്നത് .

വിദ്യാബാലന്‍ പ്രോജക്ടില്‍നിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് നേരത്തെ പറഞ്ഞതില്‍ കൂടുതല്‍ വിവരങ്ങള്‍ തനിക്ക് അറിയില്ല . എന്നാല്‍ മഞ്ജുവാര്യര്‍ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള മനസ്സും നിശ്ചയദാര്‍ഢ്യവുമുള്ള കലാകാരിയാണെന്നും ഇത്തരം അനുഭവം മഞ്ജുവിന്റെ ഭാഗത്ത്‌ നിന്ന് തനിക്ക് ഉണ്ടാവില്ലെന്നും കമല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button