CinemaGeneralIndian CinemaNEWS

അങ്കമാലി ഡയറീസിനു കാരണം മമ്മൂട്ടി! വിജയ് ബാബു

 
ഫ്രൈഡേ, സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരേ കൂട്ടമണി, മുദുഗൗ, അങ്കമാലി ഡയറീസ് തുടങ്ങി പുതുമുഖ സംവിധാകരെയും താരങ്ങളെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച ഫ്രൈഡേ ഫിലിംസ് പ്രൊപ്രൈറ്റർ വിജയ് ബാബു പുതിയ സിനിമയുടെ വിജയത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. അങ്കമാലി ‍ഡയറീസ് ഇപ്പോൾ സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. നായകനും നായികയും വില്ലനും ഉൾപ്പെടെ പ്രധാന താരങ്ങളെല്ലാം പുതുമുഖങ്ങളാണെങ്കിലും ഈ ചിത്രത്തിനു പിന്നിലെ കഥ പങ്കുവയ്ക്കുകയാണ് വിജയ് ബാബു.

മമ്മൂട്ടിയുമായിട്ടൊരു ചിത്രം തന്റെ ഡ്രീം ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയുമായി മമ്മൂക്കയുടെ ഒരു ചിത്രം കഴിഞ്ഞ വർഷം പ്ലാൻ ചെയ്തിരുന്നു. അതിന്റെ ചർച്ചകൾക്കായി ബംഗളുരുവിൽ പോയി. എന്നാല്‍ മമ്മൂക്കയുടെ ചിത്രം തുടങ്ങാൻ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന് മനസിലായി. അങ്ങനെ തിരികെ വരുമ്പോൾ ബംഗളൂരു എയർപോർട്ടിൽ ഇരുന്ന് ലിജോയോട് ‘എന്തായാലും ഉടനെ ഒരു സിനിമ തനിക്ക് ചെയ്യണമെന്ന് പറഞ്ഞു. ചെമ്പന്റെ ഒരു കഥ ഉണ്ടെന്ന് ലിജോ പറഞ്ഞു. കഥ കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നാൽ സിനിമയില്‍ ഒരു പ്രത്യേകത ഉണ്ടാകണമെന്നും ഞാൻ പറഞ്ഞു. ലിജോ എന്റെ കൂടെ നിൽക്കുമെങ്കിൽ മുഴുവൻ പുതുമുഖങ്ങളെ വച്ച് ഒരു സിനിമയാക്കാം എന്ന നിർദേശം അങ്ങനെ ത്താന്‍ വയ്ക്കുകയും ചെയ്തു അതാണ് ഈ വിജയമെന്ന് വിജയ്‌ ബാബു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അങ്കമാലിക്കാരാണ് ചെമ്പനും ലിജോയുമെല്ലാം. അവർക്ക് വളരെ പരിചിതമായ ഒരു സംസ്‌ക്കാരവും, ഭാഷാ ശൈലിയുമാണ് ചിത്രത്തിൽ. മേക്കപ്പില്ലാതെയാണ് എല്ലാ അഭിനേതാക്കളും. െലാക്കേഷനും അങ്കമാലി തന്നെയാണ്. തൊണ്ണൂറ് ശതമാനവും റിയലായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ റിയൽ ലൊക്കേഷനിൽ നിന്നുള്ള, റിയൽ ഫ്രെയിമുകൾ പകർത്തിയ സിനിമയാണ് അങ്കമാലി ഡയറീസ്. സിനിമയിൽ നായികാനായകന്മാരല്ല, സിനിമ തന്നെയാണ് താരം എന്നാണ് തന്റെ വിശ്വാസമെന്നും വിജയ്‌ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button