CinemaGeneralMollywoodNEWS

ഉണ്ണിയുടെയും ടോവിനോയുടെയും ”സ്റ്റൈല്‍” യൂട്യൂബില്‍ ഹിറ്റ്

മലയാളത്തില്‍ ചില ചിത്രങ്ങള്‍ തിയേറ്റര്‍ പരാജയം ആകുമ്പോഴും അതിന്റെ സിഡി വിപണനം ആല്ലെങ്കില്‍ യുട്യൂബ് വഴി ഹിറ്റാകാറുണ്ട്. അത്തരത്തില്‍ ഒരു വിജയവും ചര്‍ച്ചയും ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ് യുവതാരം ഉണ്ണി മുകുന്ദനും ടോവിനോയും കേന്ദ്രാ കഥാപാത്രത്തെ ആവിഷ്കരിച്ച സ്റ്റൈല്‍ എന്ന ചിത്രം. ഇതിഹാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ബിനു.എസ് ഒരുക്കിയ സ്റ്റൈല്‍ കഴിഞ്ഞ വര്‍ഷം ജനുവരി 2ന് പ്രദര്‍ശനത്തിനെത്തിയെങ്കിലും പരാജയമായിരുന്നു.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഹിന്ദി പരിഭാഷാ പതിപ്പ് യുട്യൂബില്‍ റിലീസ് ചെയ്തു. അരക്കോടിയിലധികം പേരാണ് ‘ഹിന്ദി സ്റ്റൈല്‍’ ഇതുവരെ കണ്ടത്.

മലയാളത്തിലെ യുവതാരത്തിന്റെ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സ്വീകാര്യത കൂടിയാണിത്. നന്ദനം സിനിമയുടെ തമിഴ് റീമേയ്ക്കിലൂടെ സിനിമാരംഗത്തെത്തിയ ഉണ്ണി ജനതാഗാരേജിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ അനുഷ്ക ഷെട്ടി നായികയാകുന്ന ഭഗ്മതി എന്ന ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു. മലയാളത്തിലും ഉണ്ണിക്കും ടോവിനോയ്ക്കും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button