CinemaGeneralIndian CinemaMollywoodNEWS

ദുല്‍ഖറിന്റെ ജീവിത ലക്ഷ്യം കേട്ട് ആരാധകര്‍ ഞെട്ടി!

ന്യൂജനറേഷന്‍ മലയാള സിനിമ അടക്കി വാഴുകയാണ്. അഭിനയലോകത്ത് നിരവധി യുവ ആരാധകര്‍ ഉള്ള നടനാണ്‌ ദുൽഖർ സൽമാൻ . വളരെകുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകമനസ്സില്‍ ഇടം നേടിയാ ഈ താര പുത്രന്‍ അഭിനയിച്ച ചിത്രങ്ങള്‍ ഇപ്പോഴും ട്രോളന്മാര്‍ക്ക് ഇഷ്ടമാണ്. സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ താരത്തിന്റെ ജീവിതലക്ഷ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ച. ട്രോളർ‌മാരാണ് ദുൽഖറിന്റെ ജീവിതലക്ഷ്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

മൂന്ന് ആഗ്രഹങ്ങ‌ളാണ് ദുൽഖറിനുള്ളത്. ഒന്ന്, ലോകം അറിയപ്പെടുന്ന നായക നടന്‍ ആകണം. രണ്ട്, അതിസുന്ദരിയായ ഒരു പെണ്ണിനെ കെട്ടണം. മൂന്ന്, അച്ഛനെ പണിക്കൊന്നും വിടാതെ വീട്ടിലിരുത്തണം. ഏതായാലും കട്ടപ്പനയിലെ ഋത്വിക് റോഷനിലെ സീൻ ഉപയോഗിച്ച് ദുൽഖറിനെ ട്രോ‌ളിയ ഈ ട്രോൾ നിമിഷനേരത്തിനുള്ളിലാണ് വൈറലായിരിക്കുന്നത്. ഫേസ് ബുക്കില്‍ ട്രോള്‍ മലയാളമാണ് ഈ ട്രോള്‍ പോസ്റ്റ് ചെയ്തത്.

1490425123-6165

ദുൽഖരിന്റെ മൂന്ന് ലക്ഷ്യത്തിൽ ആദ്യത്തെ രണ്ടും നേടിക്കഴിഞ്ഞുവെന്നാണ് ആരാധകർ പറയുന്നത്. മൂന്നാമത്തെ ലക്ഷ്യത്തിൽ ട്രോളര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ തന്നെയാണ്.

സിനിമാ നടനാകാന്‍ കൊതിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ചിത്രത്തിന്റെ സിഡി ഇറങ്ങിയതുമുതല്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിലെ നിരവധി രംഗങ്ങള്‍ ട്രോളര്‍മാര്‍ കൊണ്ടാടുകയാണ്.

shortlink

Related Articles

Post Your Comments


Back to top button