CinemaGeneralMollywoodNEWS

കവിതയ്ക്ക് പറ്റിയ വിഷയം പക്ഷേ, സിനിമ ആയാല്‍…

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് യാത്ര. മമ്മൂട്ടി ശോഭന തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച ഈ ചിത്രത്തിനു പിന്നില്‍ ഒരു കഥയുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു വിദേശ മാഗസിനിൽ നിന്നാണ് യാത്ര എന്ന സിനിമയുടെ സാരാംശം ജോൺ പോളിന് കിട്ടുന്നത്. അതുവച്ച് ഒരു കഥ അദ്ദേഹം തയ്യാറാക്കി സുഹൃത്തും സിനിമയുടെ നിർമ്മാതാവുമായ ജോസഫിനോട് പങ്കുവച്ചു. ശേഷം മദ്രാസില്‍ പോയി സംവിധായകന്‍ ബാലു മഹേന്ദ്രയെ കണ്ടു.

എന്നാൽ ആ കഥ അദ്ദേഹത്തിന് ഇഷ്ടപെട്ടില്ല, കവിതയ്ക്ക് പറ്റിയ വിഷയം സിനിമയുടെ നിലവാരത്തിലേക്ക് കൊണ്ടുവരാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. സിനിമ വിജയിക്കുമോ എന്ന സംവിധായകന്റെ ചോദ്യത്തിന് മറുപടിയായി നിർമ്മാതാവ് പറഞ്ഞത് കഥയാകും മുമ്പ് സിനിമ വിജയിക്കുമോ എന്നു പറയാനുള്ള കഴിവ് താങ്കള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ലോകത്തു മറ്റൊരു സംവിധായകന്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ്. ഓടിയാലും ഇല്ലെങ്കിലും എനിക്കു പ്രശ്‌നം ഒന്നുമില്ല തനിക്ക് മോഹം തോന്നിയ ഒരു സിനിമ ഒരുക്കി തരണം എന്ന നിര്‍മ്മാതാവിന്റെ അടിയുറച്ച നിലപാടിനു മുന്നിലാണ് ബാലുമഹേന്ദ്ര യാത്ര ഒരുക്കിയത്

മമ്മൂട്ടി ശോഭന ആലുംമൂടന്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. 1985 സെപ്റ്റംബര്‍ 20 ന് റിലീസ് ചെയ്ത യാത്ര അതുവരെ നിലനിന്ന സകല കളക്ക്ഷന്‍ റെക്കോര്‍ഡുകളെയും ഭേദിച്ചുകൊണ്ടായിരുന്നു പ്രയാണം തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button