CinemaGeneralNEWS

മമ്മൂട്ടി- അമല്‍ നീരദ് – പൃഥിരാജ് ഒന്നിക്കുന്ന വമ്പന്‍ പ്രോജക്ട്

ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയുമായി ചേര്‍ന്ന് അമല്‍ നീരദ് ഒരു വമ്പന്‍ പ്രോജക്ട് ഒരുക്കുന്നതായി റിപ്പോര്‍ട്ട്. കേരള ചരിത്രത്തിലെ ഇതിഹാസ പുരുഷന്മാരില്‍ ഒരാളായ കുഞ്ഞാലി മരക്കാരായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുക. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. ഓഗസ്റ്റ് സിനിമാസ് ചിത്രം നിര്‍മിച്ച്‌ തിയറ്ററുകളിലെത്തിക്കും.

കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ ഒരു ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. സാമൂതിരിയായി പൃഥിരാജും ചിത്രത്തിലുണ്ടാകുമെന്ന് സൂചനയുണ്ട്.

മമ്മൂട്ടി- ഓഗസ്റ്റ് സിനിമാസ് കൂട്ടുകെട്ടിലിറങ്ങിയ ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button