CinemaNEWS

ലൈംഗിക നിരാശയില്‍ കഴിയുന്നവരായിട്ടാണ് പല സിനിമകളിലും നേഴ്സുമാരുണ്ടാകുക, ടേക്ക് ഓഫിന്‍റെ തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍

ഇറാഖില്‍ തടവിലാക്കപ്പെട്ട നേഴ്സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫ് എന്ന ചിത്രം പ്രദര്‍ശനശാലകളില്‍ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. എഡിറ്റര്‍ മഹേഷ്‌ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫിന്റെ തിരക്കഥാകൃത്ത് പി.വി ഷാജി കുമാറാണ്. ചെറുകഥാകൃത്തായ ഷാജികുമാര്‍ നേരെത്തെ കന്യകാ ടാക്കീസ് എന്ന നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.


ടേക്ക് ഓഫ് എന്ന ചിത്രമിറങ്ങിയതിന് ശേഷം നേഴ്സുമാരുടെ പ്രതികരണത്തെക്കുറിച്ച് ആദ്ദേഹം പങ്കുവെയ്ക്കുന്നതിങ്ങനെ;

എനിക്ക് പരിചയമുള്ള ഒരുപാട് നേഴ്സുമാര്‍ സിനിമ കണ്ടിറങ്ങിയതിന് ശേഷം എന്നെ വിളിച്ചിരുന്നു. അവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. സിനിമയില്‍ നഴ്സുമാരെ താഴ്ത്തി കെട്ടിയിട്ടില്ല എന്നതാണ് അവര്‍ക്ക് ഇഷ്ടമായത്. പൊതുവേ സിനിമകളില്‍ നഴ്സുമാരെ ചിത്രീകരിക്കുന്ന ഒരു രീതി ഉണ്ടല്ലോ, ലൈംഗിക നിരാശയില്‍ കഴിയുന്നവരായിട്ടാണ് പല സിനിമകളിലും നേഴ്സുമാരുണ്ടാകുക. അതില്‍ നിന്നും വ്യത്യസ്തമാണ് ടേക്ക് ഓഫ്. നേഴ്സുമാരുടെ യഥാര്‍ത്ഥ ജീവിതമാണ്‌ ഇതില്‍ ഉള്ളത്.- പി.വി ഷാജികുമാര്‍
കടപ്പാട് ; (മാതൃഭൂമി ‘നഗരം’ വാരാന്ത്യപതിപ്പ്

shortlink

Related Articles

Post Your Comments


Back to top button