CinemaGeneralIndian CinemaNEWS

ഗ്രേറ്റ് ഫാദറും പുതിയ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍!

സിനിമാ വ്യവസായത്തിനു വന്‍ ഭീഷണിയുമായി വീണ്ടും തമിഴ് റോക്കേഴ്‌സ്. തിയേറ്ററില്‍ പ്രദര്‍ശനത്തിനിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്‍റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലാണ് ചിത്രത്തിന്‍റെ വ്യാജന്‍ പ്രചരിക്കുന്നത്. ഒരാഴ്ച മുൻപാണ് ചിത്രം റിലീസ് ചെയ്തത്.

ഗ്രേറ്റ് ഫാദറിനെക്കൂടാതെ പുതിയതായി റിലീസ് ചെയ്ത തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകളും പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച റിലീസ് ചെയ്ത മണിരത്‌നം ചിത്രം കാട്രു വെളിയിടെയും ചോര്‍ന്നിട്ടുണ്ട്. കാര്‍ത്തി അഭിനയിക്കുന്ന ഈ ചിത്രം മനോഹരമായ ഗാനങ്ങളാല്‍ ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button