CinemaGeneralIndian CinemaMollywoodNEWS

സഖാവിനും വ്യാജപതിപ്പ്

“സഖാവ്” സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. നിവിന്‍ പോളി നായകനായി സിദ്ധാര്‍ത്ഥ്‌ ശിവ അണിയിച്ചൊരുക്കിയ സഖാവ് വിഷു റിലീസായി വെള്ളിയാഴ്ചയ്യാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പ്രദര്‍ശനത്തിനെത്തി മൂന്നാം നാള്‍ തന്നെ വ്യാജന്‍ ഇറങ്ങിയിരിക്കുകയാണ്. തമിഴ് വെബ്സൈറ്റില്‍ ആണ് ചിത്രം പ്രചരിക്കുന്നത്. നിര്‍മ്മാതാക്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ചിത്രത്തിന്‍റെ റിലീസിന് മുന്പ് തന്നെ ചില ഫോട്ടോകള്‍ അപ്പ്‌ലോര്‍ഡ്‌ ചെയ്യുകയും ചിത്രം ഉടന്‍തന്നെ ലഭ്യമാകും എന്ന സന്ദേശം തമിഴ് മൂവിസ് നല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ്‌ ശിവയും നിര്‍മ്മാതാക്കളും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.

ചിത്രം ഫ്രാന്‍സില്‍ നിന്നാണ് അപ്പ്‌ ലോര്‍ഡ്‌ ചെയ്തിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രം സൈറ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ സൈബര്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button