Uncategorized

ബാഹുബലിയെ മെരുക്കാന്‍ അവര്‍ വരുന്നു!

കേരളത്തില്‍ ബാഹുബലി തരംഗം ആഞ്ഞടിക്കുന്ന വേളയിലും മലയാള സിനിമകള്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെല്ലാം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ‘സിഐഎ’യാണ് ഈ കൂട്ടത്തില്‍ ആദ്യമെത്തുന്ന മലയാള ചിത്രം.

cia

ബാഹുബലി കേരളത്തിലെ പ്രദര്‍ശനശാലകളില്‍ നിന്ന് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന അവസരത്തിലാണ് അമല്‍ നീരദ്- ദുല്‍ഖര്‍ ടീം പ്രേക്ഷകരോടൊപ്പം ചേരുന്നത്. വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്ന സിഐഎയ്ക്ക് ബാഹുബലി മൂലം കൂടുതല്‍ റിലീസിംഗ് സെന്‍ററുകള്‍ സ്വന്തമാക്കാന്‍ കഴിയില്ലെന്നത് തിരിച്ചടിയാണ്. നവാഗതനായ അന്‍സര്‍ ഖാന്‍ സംവിധാനം ചെയ്തു ജീത്തു ജോസഫ് തിരക്കഥ എഴുതുന്ന ‘ലക്‌ഷ്യം’ എന്ന ചിത്രവും മേയ് 6ന് പ്രദര്‍ശനത്തിനെത്തും. ബിജുമേനോനും, ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സസ്പന്‍സ് ത്രില്ലറാണ്.
രഞ്ജിത്ത് ശങ്കര്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന രാമന്റെ ഏദന്‍ തോട്ടവും ,
കണ്ണന്‍- താമരക്കുളം- ജയറാം ടീം ഒന്നിക്കുന്ന സസ്പന്‍സ് കോമഡി ത്രില്ലര്‍ അച്ചായന്‍സും മേയ് 12-ഓടെ പ്രദര്‍ശനത്തിനെത്തും.അച്ചായന്‍സിലെ ട്രെയിലറും പാട്ടുകളും ഇതിനോടകം യുട്യൂബില്‍ തരംഗമായി കഴിഞ്ഞു.

Achayans002

 

shortlink

Related Articles

Post Your Comments


Back to top button