CinemaIndian CinemaNEWS

തന്നെ ട്വീറ്റാന്‍ എത്തിയ കെ ആര്‍ കെ യ്ക്ക് പണി കൊടുത്ത് റാണ ദഗുപതി : അമര്‍ഷം രേഖപ്പെടുത്തി കെആർകെ

കെആർകെ പണ്ടുതൊട്ടേ ബോളിവുഡിന്റെ തലവേദനയാണ്. താരങ്ങളെ പരിഹസിക്കുക, ചിത്രങ്ങൾ മോശം നിരൂപണം എഴുതുക, വായിൽ തോന്നിയത് അതുപോലെ വിളിച്ചുപറയുകയുമാണ് കെആർകെയുടെ സ്ഥിരം പരിപാടി. എന്നാൽ കക്ഷി ഈ അടുത്ത് മലയാളത്തിലേക്കൊരു നീക്കം നടത്തി. മോഹൻലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു ആദ്യപടി.

എന്റർടെയ്ൻമെന്റ് ലോകത്ത് ചർച്ചയാകുന്ന വാർത്തകൾക്കെതിരെ നെഗറ്റീവ് കമന്റ് ചെയ്യുക. അങ്ങനെ ചുളുവിൽ പബ്ലിസിറ്റി നേടുക ഇതാണ് കെആർകെയുടെ പ്രധാനലക്ഷ്യം. എസ് എസ് രാജമൗലിയെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാഹുബലി 2വിനെയും അധിക്ഷേപിച്ച് നിരൂപകനും നടനുമായ കെആർകെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അടുത്ത ആക്രമണം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റാണ ദഗുപതിയ്ക്ക് നേരെയാണ്.
റാണയെ പരിഹസിക്കാൻ എന്തോ ട്വീറ്റുമായി എത്തിയതാണ് കെആർകെ.

ടാഗ് ചെയ്യാൻ പോയപ്പോഴാണ് റാണ തന്നെ ബ്ലോക്ക് െചയ്തതായി കെ ആർ കെയ്ക്ക് അറിയാൻ കഴിഞ്ഞത്. ഇതിലുള്ള അമർഷം രേഖപ്പെടുത്തി റാണയെ പരിഹസിച്ച് ട്വീറ്റും ചെയ്തു. ഈ വിഡ്ഡിയെ ഇതുവരെ താൻ ട്വിറ്ററിൽ പിന്തുടരുകയോ ഇയാളെക്കുറിച്ച് ഒരു ട്വീറ്റോ ചെയ്തിട്ടില്ലെന്നും കെആര്‍കെ പറയുന്നു. എന്നിട്ടും ഇയാൾ ബ്ലോക് ചെയ്തെങ്കിൽ അയാളുടെ തലക്ക് സുഖമില്ലാത്തതുകൊണ്ടാണെന്നും കെആർകെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button