CinemaLatest NewsMovie Gossips

‘ആ നടി ദുൽഖറിന്റെ സമയം പാഴാക്കി’: ദുൽഖർ സൽമാനോട് ക്ഷമ ചോദിച്ച് റാണാ ദഗുബാട്ടി

ഹൈദരാബാദ്: ദുൽഖറിന്റെ സമയം പാഴാക്കിയ ബോളിവുഡ് നടിയെ കുറിച്ച് വെളിപ്പെടുത്തി തെലുങ്ക് താരം റാണാ ദഗുബാട്ടി. കിംഗ് ഓഫ് കൊത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവെന്റിൽ വെച്ചാണ് ദുൽഖർ സൽമാന്റെ സമയം പാഴാക്കിയ പ്രമുഖ ബോളിവുഡ് നടിയെ കുറിച്ച് റാണാ ദഗുബാട്ടി വെളിപ്പെടുത്തിയത്. ദുൽഖർ സൽമാന്റെ വിനയത്തെ കുറിച്ചും ശാന്തപ്രകൃതത്തെ കുറിച്ചുമാണ് റാണ പറഞ്ഞത്.

ദുൽഖർ നായകനായ ബോളിവുഡ് ചിത്രത്തിലെ നായിക നടന്റെ സമയത്തെ മാനിക്കാതെ ദീർഘനേരം ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടെന്നും ദുൽഖർ ക്ഷമയോടെ കാത്തിരുന്നുവെന്നുമായിരുന്നു റാണയുടെ പരാമർശം. ദുൽഖറിന്റെ സമയം പഴാകുന്നത് പരിഗണിക്കാതെ എല്ലാവരേയും കാത്തിരിപ്പിച്ച്, വിദേശത്തുള്ള ഭർത്താവുമായി നടി ഷോപ്പിങ്ങിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് കണ്ട് തനിക്കു പോലും ദേഷ്യം വന്നുവെന്നുമായിരുന്നു റാണ പറഞ്ഞത്. നടിയുടെ പേര് റാണ വെളിപ്പെടുത്തിയിരുന്നില്ല.

ദുൽഖറിന്റെ സ്വഭാവ ഗുണത്തെ കുറിച്ച് വാചാലനായ റാണാ ദഗുബാട്ടി ഇതോടെ കടുത്ത വിമർശനങ്ങളും നേരിട്ടു. ദുൽഖർ അഭിനയിച്ച ബോളിവുഡ് ചിത്രം സോയാ ഫാക്ടറിനെ കുറിച്ചാണ് റാണാ പറഞ്ഞതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിലെ നായികയാകട്ടെ സോനം കപൂറും. സോനത്തെയാണ് റാണാ ഉദ്ദേശിച്ചതെന്നും നടിയെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണ് റാണാ പറഞ്ഞ വാക്കുകളെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button