CinemaComing SoonLatest News

വിജയ്‌യുടെ മകൻ സംവിധായകനാകുന്നു: ആദ്യ ചിത്രത്തിൽ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍?

നടന്‍ വിജയ്‌യുടെ മകന്‍ ജേസണ്‍ന്റെ അരങ്ങേറ്റ സിനിമയില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ വേട്ടക്കാരന്‍ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ജേസണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജേസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ നായകനാകുമെന്നാണ് റിപ്പോർട്ട്. ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജേസണ്‍ സിനിമയിലേക്ക് എത്തുന്നത്.

ദുല്‍ഖറിനെ കൂടാതെ ധ്രുവ് വിക്രം, വിജയ് സേതുപതി എന്നിവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും ജേസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്നാണ് സൂചന. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം എന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും എ.ആര്‍ റഹ്‌മാന്റെ മകന്‍ എ.ആര്‍ അമിന്‍ ആണ് സംഗീത സംവിധായകനാവുക എന്നും വാര്‍ത്തകളുണ്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും എത്തിയിട്ടുണ്ട്.

അതേസമയം, നടൻ വിജയ് തന്റെ സിനിമ കരിയർ അവസാനിപ്പിക്കുകയാണ്. അച്ഛൻ സിനിമ നിർത്തുമ്പോൾ മകൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യകതയുമുണ്ട്. വിജയ്യുടെതായി അണിയറയിൽ ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്‌താൽ, താരം മറ്റ് സിനിമകൾ കമ്മിറ്റ് ചെയ്യില്ല എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button