BollywoodGeneralLatest NewsNEWSWOODs

പോലീസ് സ്റ്റേഷനിലോ ജയിലിലോ വെച്ച്‌ മരിക്കുകയാണെങ്കില്‍ അതൊരു കൊലപാതകമായിരിക്കും: അറസ്റ്റിനു പിന്നാലെ നടന്റെ പോസ്റ്റ്

ഞാന്‍ അവരുടെ വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്

നടനും സംവിധായകനുമായ കമാല്‍ ആര്‍. ഖാന്‍ അറസ്റ്റില്‍. ദുബൈയിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് താരത്തെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2016-ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. എക്‌സിലൂടെയാണ് അദ്ദേഹം തന്നെയാണ് പോലീസ് അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്.

‘ഒരു പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബൈയ്‌ക്ക് തിരിച്ചതായിരുന്നു ഞാന്‍. പക്ഷേ മുംബൈ പോലീസ് എന്നെ വിമാനത്താവളത്തില്‍വെച്ച്‌ അറസ്റ്റ് ചെയ്തു. പോലീസ് പറഞ്ഞതനുസരിച്ച്‌ 2016-ലെ കേസുമായി ബന്ധപ്പെട്ട് ഞാന്‍ അവരുടെ വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. ടൈഗര്‍ 3 എന്ന ചിത്രം പരാജയപ്പെടാന്‍ കാരണം ഞാനാണെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനിലോ ജയിലിലോ വെച്ച്‌ ഞാന്‍ മരിക്കുകയാണെങ്കില്‍ അതൊരു കൊലപാതകമായിരിക്കുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ഇതിനെല്ലാം ആരാണ് ഉത്തരവാദിയെന്ന് എല്ലാവര്‍ക്കുമറിയാം’ എന്നായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്.

read also: കടുവയുടെ മുന്നിൽ ചാടി കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ പിന്നാലെ ചാടി സുരാജ്; ഗ്ർർർ – ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ

അന്തരിച്ച നടന്മാരായ ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരേക്കുറിച്ച്‌ മോശമായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പങ്കുവെച്ചതിന് 2022-ൽ കമാല്‍ ഖാന്‍ അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button