GeneralTV Shows

ബിഗ്ബോസ് ഹിന്ദി സീസണ്‍ 17 വിജയിയെ പ്രഖ്യാപിച്ചു: ലഭിക്കുന്ന സമ്മാനം അമ്പരപ്പിക്കുന്നത്.!

മുംബൈ: ബിഗ് ബോസ് ഹിന്ദി സീസൺ 17 ല്‍ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖി വിജയിച്ചു. ഞായറാഴ്ച നടന്ന ഗ്രാന്‍റ് ഫിനാലെയിലാണ് ഷോ അവതാരകനും ബോളിവുഡ് സൂപ്പര്‍താരവുമായ സൽമാൻ ഖാൻ 32 കാരനായ ഫാറൂഖിയെ വിജയിയായി പ്രഖ്യാപിച്ചത്. 50 ലക്ഷം രൂപയും കാറുമാണ് ഹിന്ദി ബിഗ്ബോസ് സീസണ്‍ 17 വിജയിക്ക് സമ്മാനം.

ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണും ആർ മാധവനും വിശിഷ്ടാതിഥികളായി പങ്കെടുത്ത ഫൈനലിൽ തത്സമയ വോട്ടിംഗിലൂടെ നടൻ അഭിഷേക് കുമാറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മുനവർ വിജയം നേടിയത്. 2022-ൽ നടി കങ്കണ റണാവത്ത് അവതാരകയായ ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ടിവി ഷോയുടെ സീസൺ ഒന്നിൽ മുനവർ ഫാറൂഖി വിജയി ആയിരുന്നു.

വിക്കി ജെയിൻ, ആയിഷ ഖാൻ, അനുരാഗ് ദോഭാൽ, ഐശ്വര്യ ശർമ്മ, നീൽ ഭട്ട്, ഇഷ മാളവ്യ, ജിഗ്ന വോറ, ഫിറോസ ഖാൻ, റിങ്കു ധവാൻ എന്നിവരുൾപ്പെടെ 17 മത്സരാർത്ഥികളുമായി “ബിഗ് ബോസ്” സീസൺ 17 കഴിഞ്ഞ വര്‍ഷം ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്. സീസണ്‍ 18 ഉണ്ടായിരിക്കും എന്ന സൂചന നല്‍കിയാണ് ഫിനാലെ അവസാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button