CinemaNEWSTollywood

രാജമൗലി തന്‍റെ സ്വപ്ന സിനിമയിലേക്ക് പ്രഭാസിനെ ക്ഷണിക്കാനുണ്ടായ കാരണം ഇതാണ്?

തെലുങ്കില്‍ താരമൂല്യമുള്ള ഒട്ടേറെ താരങ്ങളുണ്ടായിട്ടും പ്രഭാസിനെ തന്നെ അമരേന്ദ്ര ബാഹുബലിയാക്കാന്‍ രാജമൗലി തീരുമാനിച്ചതിനു പിന്നില്‍ പ്രഭാസ് തകര്‍ത്തഭിനയിച്ച ‘ഛത്രപതി’ എന്ന സിനിമയാണ്. രാജമൗലി തന്നെ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രഭാസിന്റെ മിന്നല്‍ പ്രകടനം രാജമൗലിയുടെ സ്വപ്ന സിനിമയില്‍ താരത്തിനു അവസരമൊരുക്കി. 2005-ല്‍ പുറത്തിറങ്ങിയ ‘ഛത്രപതി’ ബോക്സോഫീസില്‍ പണകിലുക്കമുണ്ടാക്കിയ സിനിമയായിരുന്നു. ഈ സിനിമയ്ക്ക് ശേഷം പ്രഭാസും രാജമൗലിയും തമ്മിലുള്ള സൗഹൃദവും അടുപ്പവും വര്‍ദ്ധിച്ചു.ഇതും ബാഹുബലിയിയിലേക്ക് പ്രഭാസിനെ പരിഗണിക്കാന്‍ ഒരു പ്രാധാന കാരണമായി. ഛത്രപതിയില്‍ അഭയാർഥി വേഷത്തിലായിരുന്നു പ്രഭാസ് പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button