BollywoodCinemaGeneralIndian CinemaNEWS

പുലിമുരുകനെയും സിദ്ദിഖിനെയും കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് താരം

പുലിമുരുകന്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പുതിയ ചിത്രമായ ‘ട്യൂബ് ലൈറ്റി’ലെ ഓഡിയോ റിലീസിന് പങ്കെടുത്തപ്പോഴാണ് സല്‍മാന്‍ ഇത് വെളിപ്പെടുത്തിയത്. ഒരു ചോദ്യത്തിന്‍റെ ഉത്തരമായി മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ടെന്നു പറഞ്ഞ സല്‍മാന്‍ മലയാളത്തില്‍ നിന്നും നൂറുകോടി ക്ലബിൽ ഇടംനേടിയ ബ്രഹ്മാണ്ഡചിത്രം കാണാൻ താന്‍ ആഗ്രഹിക്കുന്നുവെന്നു അറിയിച്ചത്.

ബോഡിഗാര്‍ഡ് അടക്കം നിരവധി സിനിമകള്‍ മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തിയിട്ടുണ്ട്. അതില്‍ അഭിനയിച്ച താന്‍ ബോഡിഗാര്‍ഡ് സംവിധാനം ചെയ്ത സിദ്ധിഖിനെ അതിനു ശേഷം കാണാനില്ലെന്നും താന്‍ തിരയുകയാണെന്നും സല്‍മാന്‍ ദുബായില്‍ നടന്ന പത്ര സമ്മേളനത്തിനിടയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button