CinemaGeneralIndian CinemaKollywoodMollywoodNEWS

സന്തോഷ് പണ്ഡിറ്റും ‘ലേഡി പണ്ഡിറ്റും’ ഒന്നിക്കുന്നു!

ലേഡി പണ്ഡിറ്റ് എന്ന് അറിയപ്പെടുന്ന മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്‍റെ നായികയാവുന്നു. ഒറ്റ ആല്‍ബം കൊണ്ടുതന്നെ മലയാളികളെ മുഴുവന്‍ ഞെട്ടിച്ചയാളാണു മിനി റിച്ചാര്‍ഡ്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ അഭിനയിക്കുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ വര്‍ക്കുകള്‍ പൂര്‍ത്തിയായ ശേഷം മിനി റിച്ചാര്‍ഡിനെ നായികയാക്കിയുള്ള സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് മിനി റിച്ചാര്‍ഡായിരിക്കുമെന്നും സൂചനയുണ്ട്.

ഒരു ഇന്ത്യന്‍ യുവാവിന്‍റയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവതിയുടേയും കഥയാണു ചിത്രത്തിന്‍റെ പ്രമേയം. കൊച്ചി, ബാംഗ്ലൂര്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങിലാണു ഷൂട്ടിങ്.

shortlink

Related Articles

Post Your Comments


Back to top button