BollywoodCinemaGeneralIndian CinemaNEWS

‘രാബ്ത’ രൗജമൗലി ചിത്രത്തിന്‍റെ പകര്‍പ്പെന്ന ആരോപണവുമായി അണിയറക്കാര്‍

സൂശാന്ത് സിംഗ് രജ്പുത്, കൃതി സനോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം രാബ്ത നിയമക്കുരുക്കിലേക്ക്. ദിനേഷ് വിജയന്‍ സംവിധാനം ചെയ്ത ഈ ചിത്രം എസ്.എസ് രൗജമൗലി സംവിധാനം ചെയ്ത മഗധീരയുടെ പകര്‍പ്പാണെന്നാണ് ആരോപണം.

മഗധീരയുടെ നിര്‍മാതാക്കള്‍ രാബ്തയുടെ റിലീസ് തടയാന്‍ കോടതിയെ സമീപ്പിച്ചിട്ടുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തു. രാം ചരണ്‍, കാജള്‍ അഗര്‍വാള്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം പൂര്‍വ്വ ജന്മത്തിലെ പ്രണയം പുനര്‍ജന്മത്തില്‍ വീണ്ടെ
ടുക്കുന്നതായിരുന്നു പ്രമേയം.

shortlink

Related Articles

Post Your Comments


Back to top button