CinemaGeneralIndian CinemaNEWS

രണ്ടാമൂഴത്തിന് മഹാഭാരതമെന്ന പേര് നല്‍കരുത്; ശബരിമല അയ്യപ്പസേവാ സമാജം

മഹാഭാരതത്തെ ഭീമന്‍റെ കാഴ്ചപ്പാടില്‍ പുനരവതരിപ്പിച്ച നോവലാണ് എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം. ഈ നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ചുള്ള അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്.

രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതമെന്ന പേര് നല്‍കരുതെന്ന് ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് പറഞ്ഞു. മാനന്തവാടി പഴശ്ശി ബാലമന്ദിരത്തില്‍ അയ്യപ്പ സേവാസമാജം ജില്ലാ വാര്‍ഷികപൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യ വേദി അധ്യക്ഷ കെ പി ശശികലയും സംഘപരിവാരും പേര് അനൌന്‍സ് ചെയ്ത സമയം മുതല്‍ ചിത്രത്തിന്‍റെ പേരിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button