CinemaIndian CinemaLatest NewsMollywood

ഉണ്ണി ആറിന്റെ പ്രതി പൂവന്‍ കോഴി

മുന്നറിയിപ്പ്, ചാർളി എന്നി ചിത്രങ്ങൾക്കു ശേഷം ഉണ്ണി ആർ ഒരുക്കുന്ന പുതിയ ചിത്രമാണ് പ്രതി പൂവൻകോഴി എന്നത്. ചിത്രത്തിന്റെ കഥയും തിരകഥയും തയ്യാറാക്കിയിരിക്കുന്നത് ഉണ്ണി ആർ തന്നെയാണ്. നീ കോ ഞാ ചാ, ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ലവകുശ എന്നിവയുടെ സംവിധായകൻ ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ചാർളി, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ ഷെബിൻ ബെക്കർ ആണ്.

പുതു മുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തുള്ള ചിത്രമാണ് പ്രതി പൂവൻകോഴി. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഒരു ഭയങ്കര കാമുകനാണ് ഉണ്ണി ആറിന്റെ അടുത്ത പ്രൊജക്റ്റ്. നേരത്തെ ഒരു ഭയങ്കര കാമുകനാണ് അടുത്ത ചിത്രമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. ഉണ്ണി ആറിന്റെ കഥയുടെ ചിത്രാവിഷ്കാരവുമായിയാണ് ഒരു ഭയങ്കര കാമുകൻ എത്തുന്നത്.

അമൽ നീരദിന്റെ ആദ്യചിത്രമായ ബിഗ് ബി യിൽ സംഭാഷണം തയാറാക്കിയാണ് ഉണ്ണി ആറിന്റെ സിനിമാലോകത്തേക്കുള്ള രംഗപ്രവേശനം. തുടർന്ന് അൻവർ റഷീദ് ചിത്രം ബ്രിഡ്‌ജിന്റെ രചന നിർവഹിച്ചു. അമൽ നീരദിന്റെ അൻവറിനു സംഭാഷണം ഒരുക്കിയതും ഉണ്ണി ആർ ആയിരുന്നു. ചാപ്പാ കുരിശ്, ബാച്ചിലര്‍ പാര്‍ട്ടി, 5 സുന്ദരികള്‍ , മുന്നറിയിപ്പ്, ചാര്‍ലി, ലീല എന്നിവയുടെ തിരക്കഥയിലൂടെ മലയാളത്തിലെ തിരക്കേറിയ തിരക്കഥാകൃത്തുകളിൽ ഒരാളായി മാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button