CinemaIndian CinemaLatest NewsMollywood

സിനിമയാക്കാൻ കൊച്ചി മെട്രോ; ഇ ശ്രീധരനായി മലയാളത്തിലെ സൂപ്പർ താരം

കൊച്ചി മെട്രോ എന്ന സ്വപ്ന പദ്ധതി യാഥാർഥ്യമാകാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കുകയാണ്. ഈ അവസരത്തിൽ സിനിമ പ്രേമികൾക്ക് സന്തോഷമുള്ള വാർത്തകളാണ് സിനിമ ലോകത്തു നിന്നും എത്തുക. കൊച്ചി മെട്രോയെ കേന്ദ്രമാക്കി ഒരു സിനിമ വരുന്നു. ‘അറബിക്കടലിന്റെ റാണി – ദ് മെട്രോ വുമൺ’ ഇന്ന് പേരിട്ടിക്കുന ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പ് കൊച്ചി മെട്രോയുടെ ഉദ്‌ഘാടന൦ നിശ്ചയിച്ചിരിക്കുന്ന നാളെത്തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ചിത്രത്തിൽ റിമ കല്ലിങ്കലാണ് പ്രധാന വേഷത്തിലെത്തുന്നത്.മെട്രോമാനെ പ്രണയിക്കുന്ന സെയിൽസ് ഗേളായിയാണ് റിമ കല്ലിങ്കൽ എത്തുക. നായിക മെട്രോമാനെ കാണുന്നതിനായി നടത്തുന്ന ശ്രമങ്ങളും പെൺകുട്ടിയുടെ ജീവിതവും കൊച്ചി നഗരത്തിന്റെ കഥയുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ നായകൻ ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മലയാളത്തിലെ സൂപ്പർ താരമായിരിക്കും അതെന്നു സിനിമയുമായി ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കുന്നു.

അനൂപ് മേനോൻ, അരുൺ നാരായൺ, സന്തോഷ് കീഴാറ്റൂർ, അലൻസിയർ, ഷീലു ഏബ്രഹാം, ശ്രന്ദ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് എം പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ് ബാബുവും എം.യു. പ്രദീപും ചേർന്ന് നിർവഹിക്കുന്നു. ക്രിസ്മസ് റിലീസ് ലക്ഷ്യം വയ്ക്കുന്ന ചിത്രം നിർമിക്കുന്നത് വി.ജി. ഫിലിംസ് ഇൻർനാഷണലാണ് .

shortlink

Related Articles

Post Your Comments


Back to top button