CinemaLatest NewsMollywoodNostalgia

പൊട്ടിത്തെറിക്കുമെന്നു കരുതി : മമ്മൂട്ടിയെ കുറിച്ചു ശ്രീജയ പറയുന്നു

മുൻനിര നായികമാരുടെ നിരയില്ലാതിരുന്നിട്ടും മലയാളികൾ ഓർത്തു വയ്ക്കുന്ന ഒരു മുഖമാണ് ശ്രീജയയുടേത്. ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് താരം. തിരിച്ചു വരവിൽ പഴയ കാലത്തെ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് ശ്രീജയ.

പൊന്തന്‍മാടയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സമയം. മമ്മൂട്ടിയുടെ അനുജത്തി വേഷമാണെനിക്ക്. മമ്മൂക്ക ഭയകര സീരിയസ്സാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല. അതിൽ മമ്മൂക്ക എന്നെ സൈക്കിളിൽ വെച്ച് ചവിട്ടുന്ന രംഗമുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സൈക്കിളോടിക്കുമ്പോള്‍ ഞാന്‍ വീണു. കൂടെ മമ്മൂക്കയും. ഞാൻ കരുതി മമ്മൂക്ക പൊട്ടി തെറിക്കുമെന്ന്. പക്ഷെ അങ്ങനെയൊന്നും ഉണ്ടായില്ല. അദ്ദേഹത്തിന്റെ മുഖത്ത് ചിരിയാണുണ്ടായത്.

ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിനാലാണ് മമ്മൂട്ടിയെ കുറിച്ചുള്ള ഓർമ്മകൾ ശ്രീജയ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button