BollywoodCinemaIndian CinemaLatest News

സൽമാൻ ഖാൻ ചിത്രത്തിന് പുരസ്‌കാരം

സൽമാൻ ഖാൻ അഭിനയിച്ച സുൽത്താൻ എന്ന ചിത്രത്തിന് ഷാങ്ഹായ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പുരസ്‌കാരം. മികച്ച ആക്ഷൻ ചിത്രമായാണ് സുൽത്താൻ തിരഞ്ഞെടുക്കപ്പെട്ടത്. ‘ ജാക്കി ചാൻ ആക്ഷൻ മൂവി വീക്ക്’ എന്ന വിഭാഗത്തിൽ ആദ്യമായാണ് ഒരു ഹിന്ദി ചിത്രം പുരസ്‌കാരം നേടുന്നത്. സിനിമയിലെ സംഘട്ടനം, സ്‌പെഷ്യൽ എഫക്ട് എന്നിവയാണ് ഈ വിഭാഗത്തിൽ വിലയിരുത്തുന്നത്. ചൈന, ഏഷ്യ-പസഫിക് രാജ്യങ്ങൾക്കാണ് നാമനിർദേശത്തിനുള്ള അവസരം ഉള്ളത്.

ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രകാശ് ഗുപ്ത പുരസ്‌കാരം ഏറ്റുവാങ്ങി. യഷ്‌രാജ് ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു കാഴ്ചവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button