BollywoodCinemaIndian CinemaLatest News

ഒരു ലക്ഷം ആളുകളുടെ സമ്മതം കൊണ്ടു വരൂ ഈ വാക്ക് സിനിമയില്‍ ഉൾപ്പെടുത്താം: ഷാറൂഖ് ചിത്രത്തിന് വെല്ലുവിളിയുമായി സെന്‍സര്‍ ബോര്‍ഡ്

ഷാരുഖ് ഖാൻ ചിത്രമായ ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തിന് വെല്ലുവിളിയുമായി സെൻസർ ബോർഡ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ “ഇന്റര്‍കോഴ്‌സ്” എന്ന വാക്ക് ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . ഒരു ലക്ഷം ആളുകള്‍ അഭിപ്രായ വോട്ടെടുപ്പില്‍ അനുകൂലിക്കുകയാണെങ്കില്‍ സിനിമയില്‍ ഈ രംഗം അതേ പടി പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നൽകാമെന്നു സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലജ് നിഹ്‌ലാനി പറഞ്ഞു.

ചിത്രത്തിന്റെ രണ്ടാമത് മിനി ട്രെയിലറായ ഇന്‍ഡമിനിറ്റി ബോണ്ടിലാണ് അനുഷ്‌ക ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രം ഷാറൂഖ് ഖാനുമായുള്ള സംഭാഷണത്തില്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഉപയോഗിക്കുന്നത്. ട്രെയിലര്‍ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ വാക്ക് നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. വോട്ടിംഗിലൂടെ ലോകത്തിനും, ഇന്ത്യയ്ക്കും കാര്യമായ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടോയെന്നും, കുട്ടികള്‍ ഈ വാക്കിന്റെ അര്‍ത്ഥം മനസിലാക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓഗസ്റ്റ് 4 ന് ചിത്രം തീയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button