NEWS

കാമുകനില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് മാറിയ കുഞ്ചാക്കോ ബോബന്‍

‘അനിയത്തിപ്രാവ്’ എന്ന ഫാസില്‍ ചിത്രത്തിലൂടെ യുവ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സിനിമാ ലോകത്തേക്ക് കടന്നുവന്നയാളാണ് കുഞ്ചാക്കോ കുടുംബത്തിലെ കുഞ്ചാക്കോ ബോബന്‍. പ്രണയ നായകനായി മിന്നിത്തിളങ്ങിയ കുഞ്ചാക്കോ ബോബന്‍ അന്നത്തെ കോളേജ് ആരാധികമാരുടെ സൂപ്പര്‍ ഹീറോയായിരുന്നു. അനിയത്തിപ്രാവും, നിറവും, പ്രേം പൂജാരിയും, നക്ഷത്രത്താരാട്ടുമൊക്കെ കുഞ്ചാക്കോബോബന്‍- ശാലിനി കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. പ്രതീക്ഷിക്കാതെ കടന്നു വന്ന ഈ ക്യാമ്പസ് നായകന് അന്നത്തെക്കാലത്ത് ആരാധികമാര്‍ ഏറെയായിരുന്നു. ആരാധികമാരുടെ ഒട്ടേറെ പ്രേമലേഖനങ്ങളും താരത്തെ തേടിയെത്തി.

തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് മലയാള സിനിമയിലേക്കുള്ള കുഞ്ചാക്കോ ബോബന്റെ രംഗപ്രവേശം. ആദ്യ ചിത്രം ‘അനിയത്തിപ്രാവ്’ സൂപ്പര്‍ഹിറ്റായതോടെ വെള്ളിത്തിരയിലെ സൂപ്പര്‍താരത്തെ അവര്‍ പ്രണയനായകനെന്ന വിളിപ്പേര് നല്‍കി. സത്യം ശിവം സുന്ദരം, പ്രിയം, സ്നേഹിതന്‍, ദോസ്ത്, ചന്ദാമാമ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി വളര്‍ന്നു. ആദ്യകാലത്തെ ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നീടെത്തിയെ പല ചിത്രങ്ങളും സാമ്പത്തികമായി വിജയിക്കാതെ വന്നതോടെ കുഞ്ചാക്കോ ബോബന് മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി. നീണ്ടഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ പക്വതയുള്ള വേഷങ്ങളിലേക്ക് ചുവടുമാറ്റി.

തുടക്കകാലത്ത് ആരാധികമാരെ സൃഷ്‌ടിച്ച കുഞ്ചാക്കോ ബോബന്‍ പുരുഷ ആരാധകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞടുത്തു.വളരെ സെലക്ടീവായി മാറിയ കുഞ്ചാക്കോ ബോബനെ പുരുഷ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആദ്ദേഹത്തിന്റെ രണ്ടാം വരവിലാണ് . ആദ്യകാലത്ത് തന്റെ ഒരു സിനിമ കണ്ടിട്ട് അഭിപ്രായം പറയാന്‍ കൂടുതലായും വിളിച്ചിരുന്നത് പെണ്‍കുട്ടികളാണെന്നും, മെയില്‍ ഓഡിയന്സിന്റെ വിളി വളരെ അപൂര്‍വ്വമായിട്ടാണെന്നും കുഞ്ചാക്കോ ബോബന്‍ തന്നെ പല അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ന് തന്റെ ആരാധകരിലേറെയും പുരുഷന്‍മാരാണെന്നും അത് ഒരുപാട് സന്തോഷം നല്‍കുന്നുവെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്‍ മുന്‍പൊരിക്കല്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button