CinemaIndian CinemaLatest NewsTollywood

പ്രഭുദേവയ്‌ക്കൊപ്പം രമ്യ നമ്പീശൻ : വൈറലായി സെൽഫി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമ്യ നമ്പീശൻ. നടി എന്ന നിലയിൽ മാത്രമല്ല ഗായിക എന്ന നിലയിലും പേരെടുത്ത താരത്തിന്റെ പുതിയ സെൽഫിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. എപ്പിക് സെല്‍ഫി വിത്ത് കിങ് ഓഫ് ഡാന്‍സ് എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന സെൽഫിയിൽ രമ്യക്കൊപ്പം നില്കുന്നത് പ്രഭുദേവയാണ്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

മലയാളത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രമ്യ നമ്പീശൻ തമിഴിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്. 
പ്രഭു ദേവയ്‌ക്കൊപ്പമുള്ള മെർക്കുറിയാണ് താരത്തിന്റെ പുതിയ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഭാഷണങ്ങളില്ല. നിശബ്ദ ചിത്രമാണ് മെര്‍ക്കുറി. ചിത്രത്തെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. നൃത്തത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രഭുദേവയും രമ്യാ നമ്പീശനും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button