CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനം’: നവകേരള സദസിനെ പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ പ്രശംസിച്ച് നടൻ സന്തോഷ് കീഴാറ്റൂർ രംഗത്ത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുന്നിൽ ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കലാകാരന്മാർക്ക് പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയ ആവശ്യങ്ങൾക്കാണ് തീർപ്പായതെന്നും സന്തോഷ് കീഴാറ്റൂർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ കുറിപ്പിലാണ് സന്തോഷ് കീഴാറ്റൂർ സർക്കാരിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് താരം അറിയിച്ചു. കലാകാരന്മാർ അവശന്മാരല്ലെന്നും കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർദ്ധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിഭാഷകരുടെ അഭിമാനവും തൊഴിൽ സ്വാതന്ത്രവും തടസ്സപ്പെടുത്തുന്ന ഒരാളെ തുടരാൻ അനുവദിക്കരുത്: അഡ്വ. ഷുക്കൂർ വക്കീൽ

ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും. ഇതിന് തോപ്പിൽ ഭാസി സ്മാരക നാടകശാല എന്നായിരിക്കും പേരെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. നവകേരള സദസ് ജനപ്രിയമാവുന്നു. കൈയ്യടിക്കേണ്ടവർക്ക് കയ്യടിക്കാം, വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കുക എന്നും താരം പറയുന്നു.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പറത്തറിയിക്കാൻ പറ്റാത്ത സന്തോഷം
നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ വെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം…

അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി…
കലാകാരന്മാർ അവശന്മാരല്ല …

മറ്റൊന്ന് കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർദിപ്പിച്ചു.

ഉപയോഗ ശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടു തരാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി…..

കേരളത്തിലെ ആദ്യ നാടക ശാല കായംകുളത്ത് തോപ്പിൽ ഭാസി സ്മാരക നാടക ശാല …

നവ കേരള സദസ്സ്, ജനപ്രിയമാവുന്നു കേരള സർക്കാർ

കൈയ്യടിക്കേണ്ടവർക്ക് കൈയ്യടിക്കാം വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കുക.

shortlink

Related Articles

Post Your Comments


Back to top button