CinemaIndian CinemaLatest NewsTollywood

പുതിയ ലുക്കില്‍ വിക്രം: പ്രതീക്ഷകളോടെ ധ്രുവനച്ചത്തിരം

വ്യത്യസ്തമായ ഭാവത്തിലും വേഷത്തിലും എത്തി ആരാധകരെ എന്നും അത്ഭുതപ്പെടുത്തുന്ന നടനാണ് വിക്രം. ചെയ്യുന്ന വേഷങ്ങളിൽ സ്റ്റീരിയോടൈപ്പ്‌ ആകാതിരിക്കാനായി താരം എന്നും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ബല്‍ഗേറിയയിലെ ഗുഹയില്‍ നിന്നുള്ള ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഏറെ നാളുകളായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ബല്‍ഗേറിയക്ക് പുറമേ അബുദാബി, തുര്‍ക്കി, സ്ലൊവേനിയ എന്നീ വിദേശ ലൊക്കേഷനുകളിലായി പൂർത്തിയാക്കാനാണ് സംവിധായകൻ പദ്ധതിയിടുന്നത്. വിക്രം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലറാണ് . എന്തായാലും ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. രാധിക ശരത്കുമാര്‍, സിമ്രാന്‍, ദിവ്യദര്‍ശിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത ഇരുമുഖനാണ് വിക്രമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സ്‌കെച്ച്, സാമി എന്നീ വിക്രം ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button