GeneralIndian CinemaLatest NewsMollywoodNEWSWOODs

അമ്മയുടെ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ഊര്‍മ്മിള ഉണ്ണി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്‍റെയും നടന്‍ ദിലീപ് ആരോപണ വിധേയനാവുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ആദ്യമായി ചേര്‍ന്ന അമ്മ യോഗത്തെ മാധ്യമങ്ങളും സമൂഹവും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. എന്നാല്‍ ദിലീപിനെ മാത്രം പിന്തുണയ്ക്കുകയാണ് അമ്മ ചെയ്തതെന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. യോഗത്തില്‍ ദിലീപിന് താരങ്ങള്‍ വീറോടെ പിന്തുണയ്ക്കുകയും നടിയോട് തണുത്ത സമീപനമാണ് സ്വീകരിച്ചതെന്നുമായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ സംഘടനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മാധ്യമ വാര്‍ത്തകളെ തള്ളി നടി ഊര്‍മ്മിള ഉണ്ണി രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് യോഗത്തില്‍ ശരിക്കും സംഭവിച്ച കാര്യങ്ങള്‍ ഇതാണെന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നു.

ഊര്‍മ്മിള ഉണ്ണിയുടെ കുറിപ്പ്

face book നു നന്ദി പറഞ്ഞു തുടങ്ങാം .കാരണം അതിന് സ്വയം എഡിറ്റ് ചെയ്യാൻ കഴിവില്ലല്ലോ .നമുക്കു പറയാനുള്ളത് സത്യസന്ധമായി പറയാം .രണ്ടു ദിവസമായി മാധ്യമങ്ങൾ ആഘോഷിക്കുന്ന ദിലീപ് പ്രശ്നം കാണാൻ ഞാനും TV യുടെ മുമ്പിൽ ഇരുന്നിട്ടുണ്ട് .കണ്ടിരുന്ന എല്ലാവരുടേയും മനസ്സിൽ ആശങ്കയുണ്ടായിരുന്നു .. ഇന്നലെ അമ്മ”യുടെ മീറ്റിങ്ങിനു ചെന്നു കയറിയപ്പോൾ ആകെ ഒരു മൂകത .. ആരും അധികം സംസാരിക്കുന്നില്ല .യോഗം തുടങ്ങി .ഇന്നേട്ടൻ പ്രസംഗിച്ചു തുടങ്ങി രണ്ടു വാചകം കഴിഞ്ഞില്ല ഹാളിൽ ചിരി തുടങ്ങി .. പിന്നങ്ങോട്ട് മമ്മുക്കയും ലാലേട്ടനും മുകേഷും ഗണേശനും ഒക്കെ ഏറ്റുപിടിച്ചു ..എല്ലാവരും relaxed ആയി .ദിലീപ് വന്നു .എല്ലാവർക്കും ആശ്വാസമായി .കേട്ടിരിക്കുന്ന ആർക്കും എന്തും ചോദിക്കാം എന്ന് എടുത്തെടുത്ത് ഇന്നട്ടനും ഗണേശനും പറഞ്ഞു .ആരും ഒന്നും ചോദിച്ചില്ല .കാരണം ഞങ്ങളെല്ലാം അവരുടെ വാക്കുകളിൽ തൃപ്തരായിരുന്നു .ദിലീപും നടിയും അമ്മയുടെ പ്രിയ മക്കളാണെന്നും രണ്ടു പേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് അക്കാര്യം മാധ്യമങ്ങളിൽ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നേട്ടൻ ആവർത്തിച്ചു പറഞ്ഞതോർക്കുന്നു .

വൈകിട്ട് Press meet സമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോൾ ഏതോ പത്രക്കാരൻ ചൊറിഞ്ഞ് കയറുന്നതു കണ്ടു .പക്വമതികളായ മമ്മുക്കയും ലാലേട്ടനും മൗനം പാലിച്ചു പക്ഷെ ഗണേശനും മുകേഷും തത്സമയം ചൂടായി .സ്വന്തം വീട്ടിലെ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുമ്പോൾ ഇടം കോലിട്ടാൽ ആരാണു ചൂടാവാതിരിക്കുക ? ഇവിടെ വലിയ പ്രശ്നമൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങൾക്കു തൃപ്തികരമല്ല എന്ന് ഞാൻ അനുമാനിക്കുന്നു .അവർക്ക് വാർത്ത വേണമല്ലോ ! ഞാൻ തിരിച്ചെത്തി സന്ധ്യാ വാർത്ത TV യിൽ കണ്ടു .പിന്നീട് 8 മണിയുടെ ചർച്ചകളും .ഞാൻ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാർത്തകൾ .വളരെ സമാധാനമായി പിരിഞ്ഞ ഞങ്ങളുടെ മീറ്റിങ്ങിനെ തരം താഴ്ത്തി കാണിക്കുന്ന ചർച്ചകൾ!അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്ത ആരും ഇതിലൊന്നും ഇല്ല എന്നതാണ് സത്യം .എല്ലാവരും സ്വന്തം ഭാവനയിൽ തോന്നുന്നത് ഇരുന്നു വീമ്പിളക്കുന്നു .

സി നി മ യുമായി ബന്ധപ്പെട്ടവർ വൃത്തിയായി കാര്യങ്ങൾ പറയുന്നു മുണ്ട്.മഞ്ജു വും ,ഗീതുവും മറ്റും ചേർന്ന് തുടങ്ങിയ പുതിയ വനിതാ സംഘടനയെ പൂർണ്ണമായി അമ്മ” പിൻതുണക്കുന്നു എന്നും അതിന് ഗീതു സ്റേറജിൽ കയറി നന്ദി പറഞ്ഞതും ഞാൻ കണ്ടതാണ് .. TV യിൽ എല്ലാ ചാനലുകളു അതിനു നേർ വിപരീതം എഴുതി കാണിക്കുന്നു .കഷ്ടം!ആരാന്റമ്മക്കു പ്രാന്തിളകുമ്പോൾ കണ്ടു നിൽക്കാൻ നല്ല രസം എന്ന പറഞ്ഞ പോലെ … അറിയപ്പെടുന്ന ഒരു നടനും നടിയുമാണ് കഥാപാത്രങ്ങൾ. നടിക്കു പ്രശ്നമുണ്ടായ ഉടനെ EKMൽ പൊതുയോഗം വിളിച്ചു കൂട്ടുകയും നടീനടന്മാരും സാങ്കേതിക വിദഗ്ദരും ചേർന്ന് പ്രാർത്ഥന നടത്തിയതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ ഈ മാധ്യമങ്ങൾ മറന്നു പോയ പോലെ നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലേന്നും പറഞ്ഞ് ഇപ്പൊ ബഹളം വെക്കുന്നു .ദിലീപിനു പ്രശ്നം വന്നപ്പോൾ അതിനും അമ്മ കൂടെ നിന്നപ്പോൾ അമ്മക്കു മകൾ വേണ്ടേ .. മകൻ മതിയേ … ന്നും പറഞ്ഞ് മാധ്യമബഹളം .പോരാത്തതിന് സിനിമക്കാരുടെ സംസ്കാരത്തെ ചൂണ്ടി കുറെ ചാനലുകാർ ! ഒരു പ്രശ്നവും ,ഡൈവോഴ്സും നടക്കാത്ത എത്ര കുടുംബങ്ങളുണ്ട് ഇവരുടെയൊക്കെ ഇടയിൽ എന്നൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു !എന്തായാലും സിനിമാ താരങ്ങളെ കരിവാരിതേച്ചാൽ സാധാരണക്കാരനു കിട്ടുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെ . ഒരു പ്രശ്നം വരുമ്പോൾ ഒറ്റകെട്ടായി നിൽക്കണമെന്ന് അമ്മ” തെളിയിച്ചു കഴിഞ്ഞു.

ദിലീപിനേയും നടിയേയും ഞങ്ങളെല്ലാവരും സ്നേഹിക്കുന്നു .ഇവരിലാരെങ്കിലും കുഴപ്പക്കാരാണെന്നു അമ്മ” സമ്മതിച്ചാൽ സാധാരണക്കാർക്കും ,മാധ്യമങ്ങൾക്കും ഒക്കെസമാധാനമായേനെ .. ഈ പ്രശ്നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കിൽ എല്ലാരുംമൂടിവെക്കാൻ ശ്രമിച്ചേനെ… വേറെയാതൊരു പണിയുമില്ലാത്തവർ .. വാർത്തകൾ സൃഷ്ടിക്കാനും വളച്ചൊടിക്കാനും കുറേ മാധ്യമങ്ങൾ .. എനിക്ക് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് വളർന്നു വരുന്ന ഒരു മകൾക്ക് ഒരു പ്രശ്നം വരുമ്പോൾ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത് .. ഒതുക്കി തീർക്കാൻ ശ്രമിക്കുക .ആർക്കും ഈ ഗതി വരാം .. ജാഗ്രത !ശരിതെറ്റുകൾ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത് . സത്യം തെളിയിക്കാനാണ് ഇവിടെ പോലീസും കോടതിയുമൊക്കെയുള്ളത് സത്യത്തിനു നീതി ലഭിക്കട്ടെ .കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടെ .. വീണ്ടും പറയട്ടെ നന്ദി face book… നീ എഡിറ്റ് ചെയ്യില്ലല്ലോ ..
ഊർമ്മിള ഉണ്ണി .

shortlink

Related Articles

Post Your Comments


Back to top button