GeneralNEWS

അമ്മയുടെ വിവാദ വാര്‍ത്ത സമ്മേളനം; ബാലചന്ദ്രമേനോന് പറയാനുള്ളത്

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടന അമ്മയുടെ മൗനംപാലിക്കലിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ത്ത സമ്മേളനം വിവാദമായതോടെ സംഗതി കൂടതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുകയായിരുന്നു. അമ്മയുടെ വാര്‍ത്ത സമ്മേളനത്തെ ന്യായീകരിച്ചു കൊണ്ടാണ് ബാലചന്ദ്രമേനോന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്, ചോദിക്കേണ്ട ചോദ്യങ്ങളല്ല മാധ്യമങ്ങള്‍ ചോദിച്ചതെന്നും എന്നാല്‍ പറയണ്ടേതാണ് അമ്മ പറഞ്ഞതെന്നുമായിരുന്നു ബാലചന്ദ്രമേനോന്റെ മറുപടി.

ബാലചന്ദ്രമേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

അമ്മ ….
അമ്മ…..
അമ്മമയം…..
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കിൽ ………കേറി ഇരിക്കും എന്ന് പറയുന്നത് പോലെ അവനവൻ ചെയ്യേണ്ടകാര്യങ്ങൾ വെടിപ്പായും കൃത്യമായും ചെയ്തില്ലെങ്കിൽ അതിനു കനത്ത വില കൊടുക്കേണ്ടിവരും
മലയാളക്കരക്കു പ്രിയപ്പെട്ട താരങ്ങളും നാടിന്റെ ഗതിവിഗതികൾ നിയന്ത്രിക്കേണ്ട പത്രലോകവും തമ്മിലുള്ള സംവേദനം തീർച്ചയായും ഏവരും പ്രതീക്ഷയോടെ കാത്തിരുന്നതാണ് . എങ്ങിനെയോ എവിടെയോ എന്തോ കൈമോശം വന്നു പോയി. ചോദിക്കേണ്ടതല്ല ചോദിച്ചത് , പറയേണ്ടതാണ് പറഞ്ഞത് ….സംവേദനത്തെക്കാൾ കിടമത്സരമായി മാറി .പിന്നെ ഒരു മേളമായി .ഒരുപാട് അഡ്രിനാലിനും ഒഴുകി…ദൗര്ഭാഗ്യകരമെന്നേ പറയാനുള്ളു.
എന്നാൽ ഈ അവസരം കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി പലരും കിണഞ്ഞു പരിശ്രമിക്കുന്നത് കണ്ടപ്പോൾ ‘ ഇവിടെ ഇപ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ലേ ?’ എന്ന് മനസ്സ് ചോദിച്ചു .’ മൗനം
വിദ്വാന് ഭൂഷണം’ എന്നൊക്കെ പറയുമെങ്കിലും എന്നും വൈകിട്ട് ചാനലുകളിൽ ”അമ്മക്കിട്ടു വിളിക്കുന്നതു’ കേട്ടപ്പോൾ കുറിച്ചതാണിത് …
ഇതാർക്കും എതിരായിട്ടല്ല ..
ആരെയും ഉദ്ദേശിച്ചുമല്ല ..
ഞാൻ എന്നോട് തന്നെ മന്ത്രിക്കുന്ന കാര്യങ്ങൾ…
അതുകൊണ്ടുതന്നെ ഇതിനൊരു മറുപടി എന്റെ അജണ്ടയിൽ ഇല്ല താനും താനും..

shortlink

Related Articles

Post Your Comments


Back to top button