BollywoodCinemaLatest News

257 കോടി സ്വന്തമാക്കി ആമിർ ഖാൻ

ഇന്ത്യൻ സിനിമകൾക്ക് ചൈനയിൽ വമ്പൻ മാർക്കറ്റാണ് ഉള്ളത്. ആമിർ ഖാൻ നായകനായ ദംഗൽ ഇപ്പോൾ ചൈനീസ് മാർക്കറ്റിൽ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. ചൈനയിൽ നിന്നും 1200 കോടിയാണ് ദംഗൽ നേടിയത്. 1800 കോടിയാണ് ഡിസംബറിൽ റിലീസ് ചെയ്ത ദംഗൽ ഇതുവരെ നേടിയത്.

ഇന്ത്യന്‍ ലഭിച്ചതിനേക്കാൾ വിജയമായിരുന്നു ചൈനയിൽ. ആദ്യ ദിവസം തന്നെ 86 കോടിയാണ് ചൈനയിൽ ദംഗൽ നേടിയത്. ചിത്രത്തിന്റെ നിർമ്മാതാവു കൂടിയായിരുന്ന അമീറിന് ലഭിച്ചത് 257 കോടിയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ഹോളിവുഡിനെ മാറ്റിനിർത്തിയാൽ ഈ കൊല്ലം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന വിദേശ കായിക ചിത്രമാണ് ദംഗൽ.

shortlink

Related Articles

Post Your Comments


Back to top button