CinemaLatest NewsMollywoodWOODs

ഇത് ന്യായീകരിക്കാനാവാത്ത തെറ്റ് ; ദുല്‍ഖര്‍ സല്‍മാന്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിരവധിയാണുള്ളത്. അത് തങ്ങളുടെ അക്കൌണ്ട് അല്ലെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഉണ്ണിമുകുന്ദനും ഫഹദ് ഫാസിലിനും പിന്നാലെ ഇപ്പോള്‍ മലയാളത്തിലെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് വ്യാജന്മാരുടെ ഇരയായിരിക്കുന്നത്. തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ താരം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നവര്‍ കുടുംബത്തെയും കൂട്ടുകാരേയും പറ്റിക്കുകയാണെന്ന് ദുല്‍ഖര്‍ പറയുന്നു. പരിചയക്കാരാണെന്ന രൂപേണ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആഡ് ചെയ്യുന്നു. എന്നിട്ട് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button