CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

നടി ഇനിയയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ ഭാഗ്യരാജ്

 

നടി ഇനിയയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ ഭാഗ്യരാജ്. സിനിമയുടെ ഓഡിയോ ലോഞ്ചിംഗിന് വരാതെ മാറി നിന്നതിനാണ് നടി ഇനിയയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ ഭാഗ്യരാജും സംവിധായകനും രംഗത്തെത്തിയത്. സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങിൽ നിന്നുമാണ് ഇനിയ മാറി നിന്നത്. നവാഗതരായ ജോയിസണും നിഖിൽ മോഹനും സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി മാറിനിന്നത് ശരിയായില്ല എന്ന വിമര്‍ശനം ഉയരുന്നു. റഹ്മാനും ചിത്രത്തിലൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പൊതുപരിപാടിയിൽ പരസ്യമായിട്ടായിരുന്നു ഭാഗ്യരാജിന്റെ വിമര്‍ശനം.‘ചിത്രത്തിൽ ഒരു പാട്ട് മാത്രം ചെയ്തിട്ടുള്ള മേഘ്ന മുകേഷ് അടക്കം ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ നായിക യാതൊരു കാരണവുമില്ലാതെ മാറി നിൽക്കുകയാണ്. നഷ്ടം അവർക്കുമാത്രമാണ് ക്രൂവിനല്ല. പ്രൊമോഷണൽ ഇവന്റുകളിൽ പങ്കെടുക്കുക എന്നത് ഓരോ ആർട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണ്.’ ഭാഗ്യരാജ് പറഞ്ഞു.

സംവിധായകനും ചിത്രത്തിന്റെ നിർമ്മാതാവുമായ രാഹുലും ഇനിയക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘ഫീമെയിൽ സെന്റ്രിക്കായ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നിന്നും നായിക മാറി നിൽക്കുന്നത് ശരിയല്ല. ഫോൺ ചെയ്തപ്പോൾ എടുത്തതുമില്ല. ഈ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ല. ചിത്രത്തിന്റെ നിർമ്മാതാവിനോട് മറുപടി പറയാൻ ഇനിയ ബാധ്യസ്ഥയാണ്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button