CinemaMollywoodNEWSTollywood

ദുല്‍ഖറിന്‍റെ അഭിനയത്തെക്കുറിച്ച് തെലുങ്ക്‌ സംവിധായകന്‍

മലയാളത്തിലെ യുവതാരങ്ങളെല്ലാം തന്നെ മറ്റു ഭാഷയിലെ സിനിമാ പ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. തെലുങ്ക്‌ സംവിധായകന്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മഹാനദി’ എന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തെക്കുറിച്ച് നാഗ് അശ്വിന്‍ പറയുന്നതിങ്ങനെ

“രാജേന്ദ്ര പ്രസാദിനൊപ്പമുള്ള ഒരു ഡയലോഗ് സീക്വന്‍സാണ് ‘മഹാനദി’യില്‍ ദുല്‍ഖറിന്റേതായി ആദ്യം ചിത്രീകരിക്കേണ്ടിയിരുന്നത്. അദ്ദേഹം അത് ഒറ്റ ടേക്കില്‍ ഓക്കെയാക്കി. സീനിന് ഞാന്‍ കട്ട് പറഞ്ഞയുടനെ എല്ലാവരും ചേര്‍ന്ന് കൈയടിച്ചു”


ഒരു പ്രോജക്ടിന്റെ വിപണിമൂല്യം മാത്രം നോക്കാതെ നല്ല സിനിമാ ശ്രമങ്ങളെ പരിഗണിക്കാന്‍ ശ്രമിക്കുന്ന നടന്‍ കൂടിയാണ് ദുല്‍ഖറെന്നും നാഗ് അശ്വിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button