CinemaGeneralLatest NewsMollywoodNEWSWOODs

“ഗോഡ്ഫാദർ ” എന്ന സിനിമയോട് യോജിക്കാമെങ്കിൽ ആ പെണ്‍കുട്ടിയോടും യോജിക്കാം; നടി ഹിമ ശങ്കര്‍

ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ ഉടന്‍ കാമുകനൊപ്പം പോയ പെണ്‍കുട്ടിക്കെതിരെ വിമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുകയാണ്. എന്നാല്‍ ഈ സംഭവത്തില്‍ ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുകയാണ് നടി ഹിമ ശങ്കര്‍.

മുകേഷും കനകയും എൻ എൻ പിള്ളയും ,ഫിലോമിനയും തിലകനും തകർത്തഭിനയിച്ച “ഗോഡ്ഫാദർ ” എന്ന സിനിമയോട് യോജിക്കാമെങ്കിൽ കാമുകന്റെ കൂടെ വിവാഹ പന്തലിൽ നിന്നിറങ്ങിയ ആ കൊച്ചിനോടും യോജിക്കാം ” കേറി വാടാ മക്കളേ കേറി വാ , അച്ഛനാടാ പറയുന്നേ “… ഹിമ തന്റെ പിന്തുണ ഫേസ്ബുക്കില്‍ കുറിക്കുന്നു.

കഴിഞ്ഞ ദിവസം വിവാഹം മുടങ്ങിയ വാര്‍ത്ത പുറത്തു വന്നതുമുതല്‍ പെണ്‍കുട്ടിയെയാണ് എല്ലാവരും വിമര്‍ശിച്ചത്. കൂടാതെ ‘ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷം” എന്ന തലക്കെട്ടില്‍ വരന്‍ പോസ്റ്റ് ചെയ്ത റിസപ്ഷന്റെ ചിത്രങ്ങളും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. എന്നാല്‍ കല്ല്യാണാലോചന തുടങ്ങിയപ്പോള്‍ തന്നെ പ്രണയത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നുവെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button