GeneralNEWS

ദിലീപിനെ ചീത്തവിളിച്ച എല്ലാവരെയും നോക്കിവച്ചിട്ടുണ്ട്; ദിലീപിന് പിന്തുണയുമായി നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍

ദിലീപിന് പിന്തുണയുമായി നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍ രംഗത്ത്. ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നും . തെറ്റ് ചെയ്യാത്ത ആളെ ശിക്ഷിക്കുന്ന രീതിയാണ്‌ നടക്കുന്നതെന്നും സുരേഷ് കുമാര്‍ ആരോപിക്കുന്നു.

ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാര്‍ ഒളിച്ചോടിയെന്നു കരുതരുത് . ചാനലുകളില്‍ കയറിയിറങ്ങി ആഴ്ചകളോളം ദിലീപിനെ ചീത്തവിളിച്ചവരെ നോക്കിവച്ചിട്ടുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസുമായി ഡി സിനിമാസിന് എന്താണ് ബന്ധം? നടനും ബിസിനിസുകാരനുമായ ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസിന്‍റെ നിയമലംഘനം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ ശ്രമം നടത്തുന്നു, എന്തിനാണ് ഇതൊക്കെ, ഇതിനു പിന്നില്‍ ആരാണെന്നു കണ്ടെത്തണം. ദിലീപിനെതിരെ സംസാരിച്ച രാഷ്ട്രീയക്കാരെ ആരെയും പീഡനക്കേസില്‍ എംഎല്‍എ അറസ്റ്റിലായപ്പോള്‍ കണ്ടില്ലെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button