CinemaGeneralKollywoodNEWS

വിജയ്‌ ചിത്രത്തെ പരാമര്‍ശിച്ചു; ഭീഷണി മുഴക്കി ആരാധകര്‍

മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനെതിരെ വിജയ്‌ ഫാന്‍സ്‌. ഷാരൂഖ്‌ ചിത്രം ‘ജബ്ബ് ഹാരി മെറ്റ് സെജല്‍’ എന്ന ചിത്രം കണ്ട ശേഷം ധന്യ ട്വിറ്ററില്‍ അഭിപ്രായം പങ്കുവച്ചിരുന്നു. തുടര്‍ന്ന് വിജയ്‌ ചിത്രം സുരയെക്കുറിച്ചും ധന്യ പരാമര്‍ശിച്ചിരുന്നു, ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഞാന്‍ നേരത്തെ വിജയിയുടെ ചിത്രയുടെ ‘സുര’ എന്ന ചിത്രം ഇന്റര്‍വെല്‍ ആയപ്പോള്‍ കാണുന്നത് നിര്‍ത്തിയിരുന്നു. ആ റെക്കോര്‍ഡ് ‘ഹാരി മെറ്റ് സെജല്‍’ മറികടന്നു. ഇന്റര്‍വെല്‍ വരെ പോലും കണ്ടിരിക്കാനായില്ല എന്നായിരുന്നു ധന്യയുടെ ട്വീറ്റ്. ഇതോടെ പ്രതിഷേധവുമായി വിജയ്‌ ആരാധകര്‍ രംഗത്തെത്തി. ധന്യയെ ഇല്ലാതാക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി. അശ്ലീലം നിറഞ്ഞ ഒട്ടേറെ കമന്റുകളും പോസ്റ്റിനെതിരെ വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button