CinemaGeneralMollywoodNEWS

ജീവിതം തിരികെ നല്‍കിയ ഡോക്ടര്‍ക്ക് ടൈറ്റില്‍ കാര്‍ഡില്‍ ആദരം

സിദ്ധാര്‍ഥ് ഭരതന്‍റെ മൂന്നാം ചിത്രം ‘വര്‍ണ്യത്തില്‍ ആശങ്ക’യുടെ ടൈറ്റില്‍ കാര്‍ഡ് തെളിയുമ്പോള്‍ നന്ദി അര്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യം തെളിയുന്ന പേര് സിദ്ധാര്‍ഥ് ഭരതനെ ചികിത്സിച്ച ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ സുധീഷ് കരുണാകരന്റെ പേരാണ്. കഴിഞ്ഞ വര്‍ഷമാണ്‌ സിദ്ധാര്‍ഥ് ഭരതന് കാറപകടത്തില്‍ ഗുരുതര പരിക്കേറ്റത്. സുധീഷ് കരുണാകരന്‍ എന്ന മിടുക്കനായ ഡോക്ടറുടെ സമയോചിതമായ സേവനമാണ് സിദ്ധാര്‍ഥ് ഭരതന് പുതുജീവിതം സമ്മാനിച്ചത്. അപകടം തരണം ചെയ്തു തിരികെയെത്തിയ സിദ്ധാര്‍ഥ് ഭരതന്‍ ഒരു ചിത്രവുമായി എത്തുമ്പോള്‍ ആദ്യം നന്ദി പറയേണ്ടതും അദ്ദേഹത്തിനാണ്.

‘വര്‍ണ്യത്തില്‍ ആശങ്ക’ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. നാലു കള്ളന്മാരുടെ ജീവിതത്തിലേക്ക് ഒരു അഞ്ചാമന്‍ കടന്നു വരുമ്പോഴുണ്ടാകുന്ന രസകരമായ കഥയാണ് ചിത്രം പറയുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ്‌ ചിത്രം സഞ്ചരിക്കുന്നതെങ്കിലും കാലിക പ്രസക്തമായ വിഷയമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button