BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ സുഷമ സ്വരാജിനു യുവാവിന്റെ ട്വീറ്റ്

ജനകീയ മുഖമായി മാറുകയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മന്ത്രിയായിരുന്നുകൊണ്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി ഭേദമന്യേ ഏവര്‍ക്കും പ്രിയപ്പെട്ട വ്യക്തിയായി സുഷമ മാറിക്കഴിഞ്ഞു. തന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്ന ആര്‍ക്കും എത്രയും വേഗം അത് ലഭ്യമാക്കാന്‍ സുഷമ ശ്രമിക്കാറുണ്ട്. ഈ സ്വഭാവത്തിലൂടെ ശ്രദ്ധേയയായ സുഷമയ്ക്ക് ഒരു വ്യത്യസ്ത ആവശ്യവുമായി യുവാവിന്റെ ട്വീറ്റ്.

തന്നെ എത്രയും പെട്ടെന്ന് രക്ഷിക്കണം എന്നാവശ്യപ്പെട്ട് ഒരു സിനിമ തിയേറ്ററില്‍ നിന്നാണ് യുവാവ് ട്വീറ്റ് ചെയ്തത്. ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജള്‍ എന്ന സിനിമ കണ്ടുകൊണ്ടിരുന്ന പൂനെ സ്വദേശിയായ വിശാല്‍ സൂരിവന്‍ശി എന്ന യുവാവ് സഹായ അഭ്യര്‍ത്ഥനയുമായി ട്വീറ്റ് ചെയ്തത്. “മാം, ഞാന്‍ പൂനെ ഹിന്‍ജേവാഡിയിലുള്ള സിയോണ്‍ തിയേറ്ററില്‍ ജബ് ഹാരി മെറ്റ് സേജള്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. കഴിയുന്നത്ര വേഗം എന്നെ രക്ഷിക്കൂ”. ഇതായിരുന്നു യുവാവിന്റെ ട്വീറ്റ്. നിമിഷങ്ങള്‍ക്കകം ട്വീറ്റ് വൈറലായിക്കഴിഞ്ഞു.

എല്ലാ സഹായങ്ങളോടും ഉടനടി പ്രതികരിക്കാറുള്ള മന്ത്രി പക്ഷെ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധി പേര്‍ സഹായം അഭ്യര്‍ത്ഥിക്കാറുണ്ടെങ്കിലും തന്റെ ജീവിതത്തില്‍ ഇത്തരമൊരു അഭ്യര്‍ത്ഥന മന്ത്രിക്ക് ലഭിക്കുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രത്തെ കുറിച്ച്‌ അത്ര മികച്ച പ്രതികരണങ്ങളല്ല ലഭിക്കുന്നത്. നിരൂപകരും സിനിമ കണ്ടവരും ചിത്രം സഹിക്കാന്‍ കഴിയുന്നില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്. സുഷമ സ്വരാജിനുള്ള ട്വീറ്റിലൂടെ വിശാലും ഇത് ഉറപ്പിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button