BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

അമിതാഭ് ബച്ചന് പരിക്കേറ്റു

ഇന്ത്യന്‍ സിനിമയിലെവിസ്മയമാണ് അമിതാഭ് ബച്ചന്‍. ഓരോ ചിത്രങ്ങളോടും അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥത യുവ തലമുറ പാഠമാക്കേണ്ടതാണ്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബച്ചന് പരിക്കേറ്റു. തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. എന്നാല്‍ പരിക്കേറ്റതിന് ശേഷവും ബച്ചന്‍ ഷൂട്ടിങ്ങ് മുടക്കാതെ അഭിനയം തുടര്‍ന്നു. വാരിയെല്ലിന്റെ വലതു ഭാഗത്തേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തനായ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേല്‍ക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം ടീനിന്റെ ചിത്രീകരണത്തിനിടയിലും ബച്ചന് വാരിയെല്ലിന് പരിക്കേറ്റിരുന്നു. 1983ല്‍ കൂലിയെന്ന ചിത്രത്തില്‍ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേയ്ക്കും സിനിമയിലേയ്ക്കും തിരിച്ചുവന്നത്.

 

shortlink

Related Articles

Post Your Comments


Back to top button