CinemaGeneralKollywoodMovie GossipsNEWSWOODs

നടി അഞ്ജലി രാഷ്ട്രീയത്തിലേക്ക് !!

സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ ചൂട് പിടിച്ച ചര്‍ച്ചകള്‍ കോളിവുഡില്‍ അരങ്ങേറുകയാണ്. എന്നാല്‍ മറ്റൊരു താരം കൂടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നു സൂചന. അങ്ങാടി തെരു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അഞ്ജലിയാണ് രാഷ്ട്രീയ ചുവടു വയ്പിന് ഒരുങ്ങുന്നത്.

ജമ്മു കശ്മീരിലെ വൈഷ്ണവ ദേവോ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് താരം ഈ ആഗ്രഹം മാധ്യമങ്ങളുമായി പങ്കുവച്ചത്. ഗീത എം.പിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പാര്‍ലമെന്റും താരം സന്ദര്‍ശിച്ചു. ഇതിനു ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ അതിയായി ആഗ്രഹമുണ്ടെന്ന് അറിയിച്ചത്.

ഏതു പാര്‍ട്ടിയാണെന്നും മറ്റുമുള്ള കാര്യങ്ങളെക്കാള്‍ ആര്‍ക്കൊപ്പം നിലകൊണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കുന്നത്. അതുസംബന്ധിച്ച വ്യക്തമായ ധാരണ ഉടന്‍ ഉണ്ടാകുമെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button