CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

“അയാൾ ഞാനല്ല”, കുഞ്ചാക്കോ ബോബൻ പറയുന്നു

ചോക്ലേറ്റ് നായകനും കാമുകനുമായി പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നും മാറി ഒരു വ്യത്യസ്ത വേഷത്തില്‍ എത്തിയ വര്‍ണ്ണ്യത്തില്‍ ആശങ്ക എന്ന ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. കൗട്ട ശിവന്‍ എന്ന പേരിനൊപ്പം ലുക്കും വ്യത്യസ്തമാണ്.  തലമുടി പറ്റെ വെട്ടി, താടി അലമ്പായി നീട്ടിവളര്‍ത്തി, മുറുക്കാന്‍ എപ്പോഴും ചവച്ചുകൊണ്ടിരിക്കുന്ന ഈ കഥാപാത്രത്തെക്കുറിച്ച് താരം പറയുന്നു.

സിനിമയിലോ ജീവിതത്തിലോ ഞാനിതുവരെ ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളും ഈ കഥാപാത്രത്തിനായി ചെയ്യേണ്ടി വന്നു. മദ്യഷാപ്പില്‍ വരിനിന്നതും തിക്കും തിരക്കിനുമിടയില്‍ ഒച്ചപ്പാടുണ്ടാക്കി കുപ്പിവാങ്ങാന്‍ അടികൂടിയതും ബൈക്കില്‍ ഒച്ചവെച്ചും പെണ്‍കുട്ടികള്‍ക്കു നേരെ കമന്റടിച്ച് ആര്‍ത്തുവിളിച്ചതുമെല്ലാം ഇതില്‍ പെടുന്നുവെന്നും താരം പറഞ്ഞു. കൂടാതെ മുറുക്കി ചുവപ്പിച്ച വായയുമായാണ് ദിവസവും വീട്ടില്‍ എത്തിയിരുന്നത്. അതുകൊണ്ട്തന്നെ കുറഞ്ഞത് മൂന്നു തവണയെങ്കിലും തന്നെകൊണ്ട് പല്ലുതേയ്പ്പിക്കും അതിനു ശേഷമേ ആഹാരം പോലും വിളമ്പിയിരുന്നുള്ളൂവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button