BollywoodCinemaGeneralIndian CinemaLatest NewsMollywoodNEWS

“കേരളത്തില്‍ സണ്ണി ലിയോണിനുള്ള അത്രയും ആരാധകര്‍ മമ്മൂട്ടിയ്ക്കും, മോഹന്‍ലാലിനുമില്ല”. സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ

ബോളിവുഡ് നടിയും, പ്രമുഖ പോൺ താരവുമായ സണ്ണി ലിയോൺ കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു മൊബൈൽ ഫോൺ ഷൂറൂം ഉത്‌ഘാടനം ചെയ്യാൻ വന്നതിന്റെ അലകൾ ഇനിയും തീർന്നിട്ടില്ല എന്നു വേണം കരുതാൻ. സംഭവം നടന്ന ദിവസം കൊച്ചിയിലെ എം.ജി.റോഡിൽ കനത്ത ട്രാഫിക് ജാം സൃഷ്ടിച്ചു കൊണ്ട് ആരാധകർ തടിച്ചു കൂടിയത് വലിയ വാർത്തയായിരുന്നു. പല തരത്തിലുള്ള വിമർശങ്ങളും, അനൂകൂല അഭിപ്രായങ്ങളും അതിനെക്കുറിച്ച് ഉയർന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സിനിമാ സംവിധായകൻ രാംഗോപാൽ വർമ്മ പ്രസ്തുത വിഷയത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിന്റേയും കളിയാക്കിക്കൊണ്ടാണ് രാംഗോപാൽ വർമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കേരളത്തിൽ സണ്ണി ലിയോണിനുള്ള അത്രയും ആരാധകര്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പോലുമില്ല എന്ന് പരോക്ഷമായി കളിയാക്കിക്കൊണ്ടാണ് പോസ്റ്റിന്‍റെ തുടക്കം തന്നെ. സണ്ണി ലിയോണിനെ കാണാന്‍ എം.ജി.റോഡില്‍ ആളുകള്‍ തടിച്ചു കൂടി നില്‍ക്കുന്ന ചിത്രം ഒപ്പം ചേര്‍ത്തു കൊണ്ടാണ് ആര്‍.ജി.വി’യുടെ പോസ്റ്റ്. ആ പോസ്റ്റിന്‍റെ മലയാളത്തിലുള്ള രൂപം ഇതാ,

“സണ്ണി ലിയോണിനോടുള്ള അസൂയ കൊണ്ട് മമ്മൂട്ടിയും, മോഹന്‍ലാലും കരയും. അവരെ കാണാന്‍ ഇത്രയും ജനങ്ങള്‍ ഒരിടത്തും എത്തിയിട്ടില്ല എന്നതാണ് അതിനു കാരണം. കേരളത്തിലെ മനുഷ്യരുടെ സത്യസന്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു”.

ഇതിനോടകം തന്നെ മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും കടുത്ത ആരാധകര്‍ രാംഗോപാല്‍ വര്‍മ്മയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. പ്രസ്തുത പോസ്റ്റിനു കീഴെ കടുത്ത രീതിയിലുള്ള കമന്റുകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button