CinemaNEWSTollywood

“ബാഹുബലിക്കൊപ്പം നാലര വര്‍ഷം നീണ്ട യാത്രയ്ക്ക് ശേഷം..”; പ്രഭാസിന്‍റെ വാക്കുകളിലേക്ക്

‘ബാഹുബലി’ എന്ന സിനിമയ്ക്കായി വലിയ ഒരു കാലയളവ്‌ നീക്കിവച്ച പ്രഭാസ് പുതിയ ചിത്രം ‘സാഹൊ’യുടെ ചിത്രീകരണ തിരക്കിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചിത്രീകരണം തുടങ്ങിയ വിവരം പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 
വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം 150 കോടിയിലേറെ ചെലവിട്ടാണ് നിര്‍മ്മിക്കുന്നത്. തെലുങ്കിനു പുറമേ ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകും.

പ്രഭാസിന്റെ വാക്കുകളിലേക്ക്

“ഇത് ചിത്രീകരണത്തിന്റെ സമയം. ബാഹുബലിക്കൊപ്പം നാലര വര്‍ഷം നീണ്ട യാത്രയ്ക്ക് ശേഷം, സാഹൊ എന്ന ഒരു പുതിയ ആക്ഷന്‍ ലോകത്തേക്ക് കടക്കുന്നതിന്റെ ആവേശമുണ്ട്.”

shortlink

Related Articles

Post Your Comments


Back to top button