BollywoodCinemaGeneralLatest NewsMovie GossipsNEWSTollywoodWOODs

ചരിത്രമാകാന്‍ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അമിതാഭ് ബച്ചനും…!

 

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനും തമിഴ് യുവതാരം വിജയ് സേതുപതിയും സുപ്രധാന വേഷങ്ങളില്‍ എത്തുവെന്നു വാര്‍ത്ത. സൈറാ നരസിംഹ റെഢിയെന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപ്, തെലുങ്ക് താരം ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സുരേന്ദര്‍ റെഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യ സ്വാതന്ത്യസമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ചിരഞ്ജീവിയുടെ പിറന്നാളാഘോഷ ചടങ്ങിലാണ് സെെറാ നരസിംഹ റെഢിയുടെ മോഷന്‍ പോസ്റ്ററും കാസ്റ്റ് ആന്‍ഡ് ക്രൂ ടീസറും പുറത്തുവിട്ടത്. ബ്രിട്ടീഷ് അധീനതയിലുള്ള കോട്ട തന്റെ സേനയ്ക്കൊപ്പം പടവെട്ടി തിരിച്ചുപിടിച്ച സമരനായകനുമാണ് നരസിംഹറെഡ്ഡി.

shortlink

Related Articles

Post Your Comments


Back to top button